Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍: സംഭവം മലപ്പുറത്ത്!!

മലപ്പുറം: എല്‍.പി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പോലീസ് സേ്റ്റഷന്‍ പരിധിയിലെ എല്‍.പി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ ചോപ്പംകാവ് പുളിക്കുടിത്താനം എ കെ.അഷ്‌റഫ് (50)ആണ് അറസ്റ്റിലായത്.

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം തടയുന്നതിനെതിരെയുള്ള വകുപ്പുമായ പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മലയാള തിളക്കം പദ്ധതിയുടെ ഭാഗമായി ക്ലാസ് തുടങ്ങുന്നതിന് മുമ്പേ കുട്ടികള്‍ എത്തും.ഈ തക്കത്തിലാണ് കുട്ടികളെ അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയതെന്നാണു പരാതി.10 പ്രാവശ്യത്തിലധികം ഡിസംബര്‍ മുതല്‍ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചരുന്നതായും പരാതിയിലുണ്ട്. പീഡനത്തിരയായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപകനാണ് പോലിസില്‍ പരാതി നല്‍കിയത്. മുമ്പും ഇയാള്‍ പഠിപ്പിച്ച സ്‌കൂളില്‍ ഇത്തരത്തില്‍ നിരവധി കുട്ടികളെ പീഡിപ്പിച്ചതായ പരാതിയില്‍ പരപ്പനങ്ങാടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

arrest-01-600-151

അനേരത്തെ പതിമൂന്നുകാരന് കഞ്ചാവും മദ്യവും നല്‍കി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി വളാഞ്ചേരിയില്‍ പിടിയിലായിരുന്നു. ഇരിമ്പിളിയം മങ്കേരി കട്ടച്ചിറ കബീര്‍ എന്ന മാത കബീര്‍ (38 ) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. മൂന്നാഴ്ച മുന്‍പ് വളാഞ്ചേരിക്കടുത്ത് ഒഴിഞ്ഞ പറമ്പില്‍ വെച്ച് കുട്ടിക്ക് കഞ്ചാവും മദ്യവും ബലമായി നല്‍കിയാണ് പീഡിപ്പിച്ചത്. സംഭവശേഷം മുങ്ങിയ പ്രതി തിരുവനന്തപുരം, എറണാംകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി പെരിന്തല്‍മണ്ണയിലെ സുഹൃത്തിനെ അന്വേഷിച്ച് പോകുന്നതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് വളാഞ്ചേരി സി ഐ പി. പ്രമോദും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ മണല്‍ കടത്ത്, കഞ്ചാവ് കേസ്സുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐ. ജി. കാര്‍ത്തികേയന്‍, എസ്.സി.പി.ഒമാരായ സുനില്‍ ദേവ്, ഹരിപ്രസാദ്, ജോബിന്‍, പ്രിയജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+