മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍ത്താവിന്റെ പിറകിലായി റെയില്‍ ക്രോസ് ചെയ്യുന്നതിനിടയില്‍ മലപ്പുറത്തെ അധ്യാപിക ട്രെയിന്‍ ഇടിച്ച് മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ടിക്കറ്റെടുക്കാന്‍പോയ ഭര്‍ത്താവിന്റെ പിറകിലായി റെയില്‍ ക്രോസ് ചെയ്യുന്നതിനിടയില്‍ മലപ്പുറത്തെ അധ്യാപിക ട്രെയിന്‍ ഇടിച്ച് മരിച്ചു. ഏലംകുളം കുന്നക്കാവ് സ്‌കൂളിലെ അധ്യാപികയായ കുന്നക്കാവ് നടുവക്കാട്ടില്‍ കുഞ്ഞലവിയുടെ മകള്‍ എന്‍. ജമീല(53)യാണ് ഇന്നു പയ്യോളിയില്‍ ട്രെയിന്‍ ഇടിച്ചുമരിച്ചത്. ഭര്‍ത്താവും പയ്യോളി സ്വദേശിയും, നെല്ലായ വില്ലേജ് ഓഫീസറുമായ എം.സി.ബാവയോടൊപ്പ റെയില്‍ ക്രോസ് ചെയ്യുന്നതിനിടയില്‍ പയ്യോളി റയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.

<strong><br>യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; വിസാ പരിഷ്‌കാരം ഞായറാഴ്ച മുതല്‍, അറിയേണ്ട കാര്യങ്ങള്‍</strong>
യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; വിസാ പരിഷ്‌കാരം ഞായറാഴ്ച മുതല്‍, അറിയേണ്ട കാര്യങ്ങള്‍

കുന്നക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ, ഹൈസ്‌കൂള്‍ വിഭാഗം അറബി അധ്യാപികയായിരുന്നു. പയ്യോളി സ്വദേശിയും, നെല്ലായ വില്ലേജ് ഓഫീസറുമായ എം.സി.ബാവയാണ് ഭര്‍ത്താവ്.രണ്ട് ദിവസത്തെ അവധിക്ക് ഭര്‍ത്താവ് ബാവയുടെ വീട്ടില്‍ പോയി ഇന്നലെ ഷൊര്‍ണ്ണൂരിലേക്ക് ട്രെയിന്‍ മാര്‍ഗം തിരിച്ചുവരാന്‍ പയ്യോളി റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു. ടിക്കറ്റെടുക്കാന്‍പോയ പോയ ഭര്‍ത്താവിന്റെ പിറകിലായി റെയില്‍ ക്രോസ് ചെയ്തപ്പോഴാണു സ്‌റ്റേഷനില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിന്‍ ഇടിച്ചതെന്ന് പറയുന്നു.

jameelaobit-15

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ട് കുന്നക്കാവിലെ സഹോദരന്‍ ശംസുദ്ധീന്‍ വീട്ടിലെത്തിച്ചു. ഗള്‍ഫിലുള്ള മകന്‍ എത്തിയ ശേഷം കുന്നക്കാവ് ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ജമീല ടീച്ചര്‍ ഇപ്രാവശ്യം ഹജ്ജിന് പോയിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയായിരുന്നു ടീച്ചര്‍. മാതാവ് :കുന്‍സുട്ടി.മക്കള്‍: അജ്മല്‍ സജാദ് റാസി, അദീബ നഹ്‌സിന്‍,അനീഖ തന്‍സീല്‍.

Malappuram
English summary
teacher dies accident in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X