ഫേസ്ബുക്ക് പോസ്റ്റ്: മലപ്പുറത്ത് ടീച്ചര്‍പിടിയില്‍
മലപ്പുറം: പെണ്‍കുട്ടിയുടെ ഫോട്ടോ മോഷ്ടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിരുതനായ അധ്യാപകനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. ഫോട്ടോ മാത്രമല്ല, വിദ്യാര്‍ഥിനിയുടെ ഡയറിയും ഇയാള്‍ കട്ടെടുത്ത് ഫേസ്ബുക്ക് പോസ്റ്റാക്കിയിരുന്നു. പ്ലസ് ടു അധ്യാപകനായ സതീഷ് കുമാറാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പോലീസ് പിടിയിലായത്.
ഏകദേശം രണ്ട് വര്‍ഷം മുന്‍പാണത്രെ ഇയാള്‍ വിദ്യാര്‍ഥിനിയുടെ ഫോട്ടോയും ഡയറിയും മോഷ്ടിച്ചത്. ഇക്കഴിഞ്ഞ സെപ്തംബറില്‍ സതീഷ് കുമാര്‍ പെണ്‍കുട്ടിയുടെ ഡയറിയുടെ ആദ്യത്തെ പേജ് സ്‌കാന്‍ ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഡയറി മാത്രമല്ല, മോഷ്ടിച്ചെടുത്ത ചിത്രങ്ങളും ഇയാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലിട്ടതോടെ പെണ്‍കുട്ടി പഠിത്തം മതിയാക്കി പോയി. സ്‌കൂളിലെ പി ടി എ പ്രസിഡണ്ടിന്റെ മകളാണ് പെണ്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിലും കോടതിയിലും പരാതി നല്‍കി. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിന് പകരം ചോദ്യചിഹ്നമിട്ടാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയുടെ മറ്റ് വിശദാംശങ്ങളെല്ലാം വ്യക്തമാകുന്ന തരത്തിലായിരുന്നു പോസ്റ്റ്. നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബയോളജി അധ്യാപകനാണ് പിടിയിലായ സതീഷ്.












Click it and Unblock the Notifications