മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകകപ്പ് ആവേശം അണപൊട്ടിയപ്പോള്‍ കുട്ടികളോടൊപ്ം ഷൂട്ടൗട്ടില്‍ പങ്കെടുക്കാന്‍ അധ്യാപകരുമെത്തി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കുട്ടികളുടെ ലോകകപ്പ് ആവേശം അണപൊട്ടിയപ്പോള്‍ അധ്യാപകര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മൂന്നടി പോസ്റ്റ് ലക്ഷ്യമാക്കി കുട്ടികള്‍ ഷൂട്ടൗട്ട് നടത്തിയപ്പോള്‍ കണ്ടുനിന്ന അധ്യാപകരുടെ ആവേശവും അണപൊട്ടി. അവരും അതില്‍ ആഘോഷത്തോടെ പങ്കുകൊണ്ടു. മലപ്പുറം എം.എസ്.പി. സ്‌കൂളിലായിരുന്നു അധ്യാപകരുടേയും കുട്ടികളുടേയും ഷൂട്ടൗട്ട് മത്സരം. ഇഷ്ട ടീമുകളുടെ ജേഴ്‌സി അണിഞ്ഞ് ഓരോരുത്തരും കിക്ക് എടുത്തപ്പോള്‍ സ്വന്തം ടീമിന്റെ ആളാണെങ്കില്‍ നിറഞ്ഞ കയ്യടിയായിരുന്നു. എതിര്‍ ടീം പുറത്തേക്ക് അടിക്കുമ്പോള്‍ കയ്യടി കളിയാക്കലുമായി. അധ്യാപകരായ സന്തോഷ്, ശുഹൈബ്, ബിജീഷ്, ലില്ലി, ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മലപ്പുറം ജില്ലയില്‍ ലോകകപ്പ് ആവേശത്തെ തുടര്‍ന്ന് വിവിധ മത്സരങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കോഡൂര്‍ മൈത്രിനഗറിലെ ബ്രസീല്‍-അര്‍ജന്റീന ഫാന്‍സുകള്‍ മഡ്ഫുട്‌ബോളില്‍ ഏറ്റുമുട്ടിയിരുന്നു. വെഗന്‍സ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന ഫാന്‍സ് ടീം വിജയിച്ചു.

news

തിരൂര്‍ തൃക്കണ്ടിയൂര്‍ ജി.എല്‍.പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലോക കപ്പ് ഫുട് ബോള്‍ ആഘോഷം നടത്തി. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗോളടി മത്സരം, ഫുട്‌ബോള്‍ ക്വിസ്, ആഹ്ലാദ പ്രകടനം എന്നിവ നടത്തി. പ്രധാന അധ്യാപിക എന്‍.മേദിനി, എ..പി.ബിന്ദു, എന്‍.എം. സാബിറ, പ്രകാശിനി, പി.ജി.രജനി, സ്മിത,തുളസി, പി.ടി.എ.പ്രസിഡന്റ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Malappuram
English summary
teachers alos joined with students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X