Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചത് 10 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ വ്യാപനമില്ല

മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും രോഗബാധയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഏഴ് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്ന് പേര്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ഇവര്‍ക്ക് പുറമെ ഇന്നലെ രോഗബാധ സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

V

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

    ജൂണ്‍ 11 ന് ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ എട്ടിന് തിരിച്ചെത്തിയ വാഴയൂര്‍ പുതുക്കോട് സ്വദേശി 26 സ്വദേശി, ജൂണ്‍ 17 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി 73 വയസുകാരന്‍, ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി 49 വയസുകാരന്‍, ജൂണ്‍ 13 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ വാഴക്കാട് കൊടിയമ്മല്‍ സ്വദേശി 27 വയസുകാരന്‍, ജൂണ്‍ 13 ന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ താഴേക്കോട് കാരാമ്പറ്റക്കുന്ന് സ്വദേശി 55 വയസുകാരന്‍, ജൂണ്‍ നാലിന് ദുബായില്‍ നിന്ന് കൊച്ചിവഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 23 വയസുകാരന്‍ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

    ജൂണ്‍ 20 ന് ഒമാനില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ വെട്ടം വാക്കാട് സ്വദേശി 42 വയസുകാരന്‍, ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ മഞ്ചേരി കരുവമ്പ്രം സ്വദേശി 25 വയസുകാരന്‍, ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വണ്ടൂര്‍ നടുവത്ത് സ്വദേശി 52 വയസുകാരന്‍ എന്നിവര്‍ രോഗബാധ സ്ഥിരീകരിച്ച് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പാലക്കാട് വിളയൂര്‍ സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശി 36 വയസുകാരന്‍ എന്നിവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

    രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+