മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; തസ്‌ലിം റഹ്മാനി എസ്ഡിപിഐക്ക് വേണ്ടി രംഗത്തിറങ്ങും

Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പ് തിയ്യതി പരസ്യപ്പെടുത്തിയതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ ആദ്യമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. എസ്ഡിപിഐ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്മാനി മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെയാണ് വാര്‍ത്താസമ്മേളനതതില്‍ ഇക്കാര്യം അറിയിച്ചത്. പികെ കുഞ്ഞാലിക്കുട്ടി കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെച്ചത് തന്നെയാകും എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് ആയുധം.ദില്ലി സ്വദേശിയായ റഹ്മാനി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് മല്‍സരിച്ചിരുന്നു.

p

ഫാഷിസം ശക്തിപ്പെട്ട ഇക്കാലത്ത് കുഞ്ഞാലിക്കുട്ടി ദില്ലിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് സുരക്ഷിത കേന്ദ്രം തേടുന്നതിന്റെ ഭാഗമായിട്ടാണെന്ന് എസ്ഡിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളെ വഞ്ചിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് ചെയ്തതെന്ന് രാഷ്ട്രീയ എതിരാളികള്‍ നേരത്തെ പറഞ്ഞിരുന്നു. എസ്ഡിപിഐക്ക് 48000 വോട്ട് കിട്ടിയ മണ്ഡലമാണ് മലപ്പുറം. 2014ല്‍ നസറുദ്ദീന്‍ എളമരം മല്‍സരിച്ചപ്പോഴായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ തവണ 19000 വോട്ടാണ് കിട്ടിയത്. രാഹുല്‍ ഗാന്ധി തരംഗം കാരണമാണ് 2019ല്‍ വോട്ട് കുറഞ്ഞതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു.

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 94 സീറ്റുകളിലാണ് മല്‍സരിക്കുക. സ്ഥാനാര്‍ഥികളെ ഈ മാസം ആറിന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അടുത്ത മാസം ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കും. മെയ് രണ്ടിന് വോട്ടെണ്ണും.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

Malappuram
English summary
Thaslim Rahmani SDPI Candidate in Malappuram Lok sabha by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X