Get Updates
Get notified of breaking news, exclusive insights, and must-see stories!

തവനൂരില്‍ ജലീലിന് കാലിടറിയോ? താനൂരില്‍ ഫിറോസ് മുന്നേറ്റം... മലപ്പുറത്ത് മൂന്നിടത്ത് മാത്രം എല്‍ഡിഎഫ്

മലപ്പുറം: ജില്ലയില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തവനൂര്‍. കെടി ജലീലും ഫിറോസ് കുന്നംപറമ്പിലും വാശിയേരിയ മല്‍സരം നടന്ന ഇവിടെ വോട്ടെണ്ണല്‍ ആരംഭിച്ച വേളയില്‍ നേരിയ സാന്നിധ്യം മാത്രമാണ് ജലീല്‍ അറിയിച്ചത്. പിന്നീട് രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോഴും ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുകയാണ്. വ്യക്തമായ മാറ്റം തവനൂരില്‍ സംഭവിച്ചു എന്നാണ് ഇതുവരെയുള്ള വോട്ടെണ്ണല്‍ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം. 2016ല്‍ നാലിടത്ത് എല്‍ഡിഎഫ് ജയിച്ച ജില്ലയാണ് മലപ്പുറം.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

p

താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് കുതിപ്പ് തുടരുകയാണ്. താനൂര്‍ മണ്ഡലം എല്‍ഡിഎഫിന് നഷ്ടമാകുമെന്നാണ് ആദ്യ സൂചനകള്‍. മലപ്പുറത്ത് അപ്രതീക്ഷിതമായ ഒരു മാറ്റം കാണുന്നത് പെരിന്തല്‍മണ്ണയിലും വള്ളിക്കുന്നുമാണ്. രണ്ടിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറുന്നു. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫിന് നേരത്തെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വള്ളിക്കുന്നിലെ എല്‍ഡിഎഫ് മുന്നേറ്റം യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. വള്ളിക്കുന്ന്, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറ്റമുള്ളത്.

നിലമ്പൂരില്‍ മാറി മറിഞ്ഞ് വരികയാണ് ഫലം. ജില്ലയില്‍ വ്യക്തമായ മേല്‍ക്കൈ യുഡിഎഫ് നേടുന്നു എന്ന് വേണം മനസിലാക്കാന്‍. തവനൂരിലെയും താനൂരിലെയും ഫലമാണ് ജില്ലയില്‍ ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, തിരൂരങ്ങാടി, തിരൂര്‍, വേങ്ങര തുടങ്ങിയ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് മുന്നേറ്റം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+