നന്നായി വീട്ടിലിരുന്നാൽ സ്വർണ നാണയം മുതല്‍ വാഷിങ് മെഷീന്‍ വരെ! താഴേക്കോട് പഞ്ചായത്തിന്റെ പദ്ധതി...
മലപ്പുറം: കൊറോണ വൈറസ് എത്ര വലിയ ഭീതിയാണ് ലോകത്തുണ്ടാക്കുന്നത് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ലോക്ക് ഡൗണ്‍ ലംഘിച്ച് ഒന്ന് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് മനുഷ്യര്‍. ഇതിപ്പോള്‍ മലയാളികളുടെ മാത്രം കാര്യമല്ല, ലോകത്ത് ഒട്ടുമിക്കയിടത്തും ഇത് തന്നെയാണ് സ്ഥിതി.
ജനങ്ങളെ എങ്ങനെ വീട്ടിനുള്ളില്‍ തന്നെ ഇരുത്താം എന്നത് ഭരണകൂടങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വലിയ വെല്ലുവിളി തന്നെയാണ്. ഇത്തരം ഘട്ടങ്ങളില്‍ അവര്‍ ആദ്യം ആലോചിക്കുക പോലീസിനെ കുറിച്ചും പട്ടാളത്തെ കുറിച്ചും ഒക്കെയാണ്.
പല യൂറോപ്യന്‍ രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് വലിയ പിഴയാണ് ചുമത്തുന്നത്. എന്നാല്‍ കേരളത്തിലെ ഈ കൊച്ചു ഗ്രാമപ്പഞ്ചായത്തിലേക്ക് ഒന്ന് വന്ന് നോക്കൂ...

താഴേക്കോട് ഗ്രാമപ്പഞ്ചായത്ത്
മലപ്പുറം ജില്ലയിലാണ് താഴേക്കോട് ഗ്രാമപ്പഞ്ചായത്ത്. പെരിന്തല്‍മണ്ണ തലൂക്കില്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണിത്. 45.03 ചതുരശ്ര കിലോമീറ്റര്‍ ആണ് താഴേക്കോട് ഗ്രാമപ്പഞ്ചായത്തിന്റെ വിസ്തീര്‍ണം. ഇവിടത്തെ ജനസംഖ്യ 41,982 . സ്ത്രീ പുരുഷ അനുപാതം 1,052 ആണ്. സാക്ഷരത 83.06 ശതമാനവും.
എന്നാല്‍ ഇതൊന്നും അല്ല താഴേക്കോടിനെ ഇപ്പോള്‍ വാര്‍ത്തകളിലേക്ക് എത്തിക്കുന്നത്.

വീട്ടിലിരുന്നാല്‍ സമ്മാനം
ലോക്ക് ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങള്‍ എല്ലാം പാലിച്ച് വീട്ടിലിരുന്നാല്‍ സമ്മാനം കൊടുക്കും എന്നാണ് താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. സമ്മാനം എന്ന് പറഞ്ഞാല്‍, ചില്ലറ സമ്മാനങ്ങള്‍ ഒന്നും അല്ല.
സ്വര്‍ണ നാണയം, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍ തുടങ്ങി അനവധി സമ്മാനങ്ങളാണ് നല്‍കാന്‍ പോകുന്നത്.

ഭീഷണിയല്ല നയം...
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചത് എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എകെ നാസര്‍ പറയുന്നത്. പതിനായിരത്തോളം കുടംബങ്ങളാണ് 21 വാര്‍ഡുകൡലായി താഴേക്കോട് പഞ്ചായത്തില്‍ അധിവസിക്കുന്നത്.

എങ്ങനെ തിരഞ്ഞെടുക്കും
പ്രാഥമിക പരിശോധനയില്‍ ആയിരത്തി അഞ്ഞൂറ് പേരെ ആദ്യം തിരഞ്ഞെടുക്കും. അവരില്‍ നിന്നായിരിക്കും സമ്മാനാര്‍ഹരെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. എല്ലാ വാര്‍ഡുകളിലും മൂന്ന് വീതം റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ വീതമുണ്ട്. ഇവര്‍ ഓരോ നീക്കങ്ങളും കൃത്യമായി വീക്ഷിച്ചുവരികയാണ്!

മത്സരം വേറേയും
മേല്‍പ്പറഞ്ഞത് ലോക്ക് ഡൗണ്‍ പാലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒന്നാണ്. ലോക്ക് ഡൗണ്‍ കാലത്ത് പഞ്ചായത്തിലെ ജനങ്ങള്‍ക്കായി മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കഥകള്‍, കവിതകള്‍, മോണോ ആക്ട് വീഡിയോകള്‍ എന്നിവയ്ക്കായാണ് മത്സരങ്ങള്‍. ഇവ പഞ്ചായത്തിന് അയച്ചുകൊടുക്കാം. മ്മാനാര്‍ഹരെ പിന്നീട് തിരഞ്ഞെടുക്കുകയും ചെയ്യും.

എത്ര മനോഹരം
പോലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിനേക്കാള്‍ എത്രയോ സുന്ദരമാണ് ഇത്തരത്തില്‍ ആളുകളെ വീട്ടിലിരുത്തുന്നത്. എന്നാല്‍ എല്ലായിടത്തും ഇതൊന്നും വിലപ്പോകണം എന്നില്ല. അത്തരം ഘട്ടങ്ങളില്‍ പോലീസും പട്ടാളവും പിഴയീടാക്കലും കേസ് എടുക്കലും ഒക്കെ അനിവാര്യമായി വരും എന്നത് വേറെ കാര്യം.












Click it and Unblock the Notifications