മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉൾക്കടലിൽ ബോട്ടിന്റെ എഞ്ചിൻ നിലച്ചു; മത്സ്യത്തൊഴിലാളികൾ കുടുങ്ങി, രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി തീരദേശത്തെ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങി, കടലില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി ഫിഷറീസ് വകുപ്പും, കോസ്റ്റല്‍ പൊലീസുമെത്തി. ഫിഷറീസ് വകുപ്പ് അധികൃതരാണ് ആളുകളെയും നിലച്ച ബോട്ടും കരക്കെത്തിച്ചത്. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ പൊന്നാനി സ്വദേശി ഉസ്മാന്റെ ഉടമസ്ഥതയിലുള്ള മര്‍ഖ ബുല്‍ ഫര്‍ഹ എന്ന ബോട്ടാണ് കരയില്‍ നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് എഞ്ചിന്‍നിലച്ചത്.

കൊലക്കത്തി താഴെ വെക്കാന്‍ ഇനിയും സിപിഎം തയ്യാറായില്ലങ്കില്‍ ജനങ്ങള്‍ സിപിഎം നേതാക്കളെ തെരുവില്‍ നേരിടും: ഡീന്‍ കുര്യാക്കോസ്

ഈ സമയം 9 തൊഴിലാളികളാണ് ബോട്ടിനകത്തുണ്ടായിരുന്നത്.തുടര്‍ന്ന് ബോട്ടിലുള്ളവര്‍ ഫിഷറീസ് അധികൃതരെ വിവരമറിയിക്കുകയും, ഫിഷറീസ് ബോട്ട് എത്തി കേടായ ബോട്ടിനെ കെട്ടിവലിച്ച് കരയിലെത്തിക്കുകയും ചെയ്തു.കോസ്റ്റല്‍ എസ്.ഐ. സുധീര്‍, സി.പി.ഒ.സോണി ബാബു, റസ്‌ക്യൂ ഗാര്‍ഡുമാരായ സലീം, പൂളക്കല്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Ponnani

ഇരുകരകളിലും ആഘോഷ ആരവങ്ങളുയര്‍ത്തി സ്പീക്കറുടെ മണ്ഡലത്തില്‍ നിന്നും മന്ത്രിയുടെ മണ്ഡലത്തിലേക്ക് ജങ്കാര്‍ പുറപ്പെട്ടു. കാലങ്ങളായി നിര്‍ത്തിവെച്ച ജങ്കാര്‍ സര്‍വ്വീസാണ് പൊന്നാനിയില്‍ പുനരാരംഭിച്ചത്. പൊന്നാനി നഗരസഭയുടെ മേല്‍നോട്ടത്തില്‍ കൊച്ചിന്‍ സര്‍വീസിന്റെ പുതിയ ജങ്കാറാണ് പൊന്നാനി - പടിഞ്ഞാറേക്കര റൂട്ടില്‍ വീണ്ടും സര്‍വ്വീസ് നടത്തുന്നത്. കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ സംയുക്തമായി ആദ്യയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2013 ലാണ് പൊന്നാനിയിലെ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ചത്.

പൊന്നാനി നഗരസഭയുടെ നിരന്തര ശ്രമഫലമായാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.പുതിയ ജങ്കാറില്‍ 50 യാത്രക്കാര്‍ക്കും 12 കാറുകള്‍ക്കും ഒരേ സമയം യാത്ര ചെയ്യാം. രാവിലെ എഴു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് സര്‍വ്വീസ്. പടിഞ്ഞാറേക്കരയില്‍ നിന്ന് പൊന്നാനിയിലേക്കും, തിരിച്ചും ഓരോ മണിക്കൂര്‍ ഇടവിട്ടാണ് സര്‍വ്വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ 50% ഇളവ് നല്‍കുന്നുണ്ട്.തുറമുഖ വകുപ്പിന്റെ സ്ഥലത്ത് അഞ്ച് ലക്ഷം രൂപ ചെലവില്‍ നഗരസഭ ജങ്കാര്‍ ജെട്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കാത്തിരുപ്പ് കേന്ദ്രം, അപ്രോച്ച് റോഡ്, ടിക്കറ്റ് കൗണ്ടര്‍ എന്നിവയും ഇവിടെ ഒരുങ്ങുകയാണ്.ജങ്കാറിന്റെ ആദ്യ യാത്രയില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഒ.ഒ ഷംസു, റീന പ്രകാശ്, അഷറഫ് പറമ്പില്‍, കൗണ്‍സിലര്‍മാര്‍, മുന്‍ ചെയര്‍മാന്‍ എം.എം നാരായണന്‍, എ.കെ ജബ്ബാര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

Malappuram
English summary
The boat's engine was damaged in ocean
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X