മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്‍ ഐ എ അഡീഷണല്‍ സൂപ്രണ്ടിന്റെ വാഹനത്തിന് തടസം സൃഷ്ടിച്ച് അപകടം വരുത്താന്‍ ശ്രമിച്ചുവെന്ന്പരാതി. ബസും ജീവനക്കാരനും കസ്റ്റഡിയില്‍

Google Oneindia Malayalam News

മലപ്പുറം: എന്‍ ഐ എ കൊച്ചി യൂണിറ്റിലെ അഡീഷണല്‍ സൂപ്രണ്ട് സഞ്ചരിച്ച വാഹനത്തിന് തടസ്സം സൃഷ്ടിച്ച് അപകടം വരുത്താന്‍ ശ്രമിച്ചതായ പരാതിയില്‍ ബസ്സും ഡ്രൈവറും കസ്റ്റഡിയില്‍ . കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന എന്‍ഐഎ അഡീഷണല്‍ സൂപ്രണ്ട് ഷൗക്കത്ത് സഞ്ചരിച്ച വാഹനത്തിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചതായ ഷറഫുദ്ധീന്റെ പരാതിയിലാണ് തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബസ് ജീവനക്കാരനായ ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മാര്‍ഗതടസ്സമുണ്ടാക്കിയെന്നാണ് പരാതി. തിങ്കളാഴ്ച്ച രാവിലെ 10-30 ന് കാക്കഞ്ചേരിയില്‍ വെച്ചാണ് സംഭവമുണ്ടായത്.ഷൗക്കത്ത്‌സഞ്ചരിച്ച കാറിന്റെ ഇടത് സൈഡിലൂടെ അപകടം വരുത്തും വിധം ബസ് ഓടിച്ച് കയറ്റി മാര്‍ഗതടസം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ഷൗക്കത്തിന്റെ പരാതി.

arrest

ദിശതെറ്റി ബസ് കയറ്റിയപ്പോള്‍ കാര്‍ അപകടം വരുന്ന ഘട്ടം വരെയുണ്ടായതായി ഷൗക്കത്ത് പോലീസില്‍ ബോധിപ്പിച്ചു.റോഡില്‍ എന്നെ പോലെയുള്ളവര്‍ക്ക് ഇങ്ങിനെയെങ്കില്‍ സാധാരണ ജനങ്ങളോട് ബസ് ജീവനക്കാരുടെ പെരുമാറ്റം എങ്ങിനെയായിരിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു. സാധാരണ ജനങ്ങള്‍ക്ക് കിട്ടേണ്ട അവകാശം റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിച്ചാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.കാക്കഞ്ചേരിയില്‍വെച്ച് തടസ്സം സൃഷ്ടിച്ച ബസിനെ പിന്നീട് അഡീഷണല്‍ സൂപ്രണ്ട് തന്നെ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള ചെട്ടാര്‍മാട് വെച്ച് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അശ്രദ്ധമായി ബസ്സ് ഓടിച്ച കുറ്റത്തിനാണ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തത് .

Malappuram
English summary
The bus and the employee are in custody for harm the NIA additional Sperientendent's vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X