മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സവാദിന്റെ മക്കളുടെ പഠന ചെലവിലേക്ക് പ്രതിമാസം അയ്യായിരം രൂപ; മജിസിയബാനു ആദ്യ സഹായം കൈമാറി, മക്കള്‍ക്ക് സാന്ത്വനമായി സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിന്റെ നാല് മക്കള്‍ക്ക് സാന്ത്വനമായി സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ. സംഘടനയുടെ സനാഥം പദ്ധതിയില്‍ ഉള്‍പെടുത്തി യുഎഇ കമ്മിറ്റിയാണ് കുട്ടികളുടെ പഠന ചെലവിലേക്ക് പ്രതിമാസം അയ്യായിരം രൂപ നല്‍കുന്നത്. അടിയന്തിര സഹായമായി 10,000 രുപ നല്‍കി.

<strong>ഇന്ത്യക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; വിമർശനം ഇറക്കുമതി തീരുവ വിഷയത്തിൽ!</strong>ഇന്ത്യക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; വിമർശനം ഇറക്കുമതി തീരുവ വിഷയത്തിൽ!

സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ വേള്‍ഡ് അംബാസിഡര്‍ മജിസിയബാനു ആദ്യ സഹായം കൈമാറി. സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ബഷീര്‍ മുതുവല്ലൂര്‍, ജില്ലാ സെക്രട്ടറി ഇസ്മായില്‍ വെളിയങ്കോട്, വാര്‍ഡ് കൗണ്‍സിലര്‍ സലാം, ഫര്‍ഹാദ്, ജിഷ പേരാമ്പ്ര, ഷക്കീബ്, ജാസ്, മുര്‍ഷാദ് പ്രസംഗിച്ചു. പദ്ധതി പ്രകാരം ഒരു വര്‍ഷം തുടര്‍ച്ചയായി സഹായം നല്‍കും.

Savads children

അതേ സമയം ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018-2019 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഒപ്പം പദ്ധതിയില്‍ പങ്കെടുത്ത് വിജയികളായ 42 വിദ്യാര്‍ഥികളെ ആദരിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം വി.പി. സുലൈഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. അനോജ് അധ്യക്ഷത വഹിച്ചു. ഒപ്പം പ്രവര്‍ത്തന റിപ്പോര്‍ട്ട് പുസ്തകം പ്രിന്‍സിപ്പാള്‍ ഗണേശന്‍ പ്രകാശനം ചെയ്തു.

താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മല്ലിക ഏറ്റുവാങ്ങി. യൂനുസ് കാടപ്പടി മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാപകന്‍ പി.കെ. ബാബു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ബിന്ദു, റിട്ട. ഹെഡ്മിസ്ട്രസ് കെ ദാക്ഷായണി, പ്രദീപ് കുമാര്‍, അബ്ദുറഹിമാന്‍, വി.വി. സത്യാനന്ദന്‍, ടി. അനില്‍, കെ.ടി. രാധാകൃഷ്ണന്‍ പ്രസംഗിച്ചു. രക്ഷാകര്‍തൃ കൂട്ടായ്മയില്‍ സ്‌കൂളില്‍ നടപ്പിലാക്കിയ ഒപ്പം പദ്ധതി ലക്ഷ്യം കണ്ടു.

889പേര്‍ പരീക്ഷ എഴുതിയതില്‍ 99 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. ഇതില്‍ 45പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസും, 41-പേര്‍ ഒമ്പത് എ പ്ലസും നേടാന്‍ കഴിഞ്ഞു. തോല്‍ക്കുമെന്ന ഉറച്ചു വിശ്വസിച്ചിരുന്ന 42 കുട്ടികളെ ഒപ്പം പദ്ധതിയുടെ ഭാഗമായി വിജയിപ്പിക്കാന്‍ കഴിഞ്ഞു. നിരന്തര പഠന പരിശീലനത്തിലൂടെ പരീക്ഷപ്പേടി ഇല്ലാതാക്കിയാണ് ഈ 42 പേരെ ജേതാക്കളാക്കാന്‍ കഴിഞ്ഞത്.

Malappuram
English summary
The cost of study for the four children of Svad The Save a Child Foundation of India will carry on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X