മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എട്ടുവര്‍ഷം മുമ്പ് പണി ആരംഭിച്ചിട്ടും നിര്‍മിക്കാനാവാത്ത വീട് മുസ്ലിംലീഗ് ബൈത്ത്‌റഹ്മയിലൂടെ നിറവേറ്റി നല്‍കി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: എട്ടുവര്‍ഷം മുമ്പ് വീട് നിര്‍മ്മാണം ആരംഭിച്ച് സാമ്പത്തിക പ്രയാസം കാരണം തറയുടെ പണിപോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന നിര്‍ധന കുടുംബത്തിന് മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ബൈത്തുറഹ്മ(കാരുണ്യ ഭവനം) നിര്‍മിച്ചു നല്‍കി. തിരൂര്‍ പുല്ലൂര്‍ മേഖലാ മുസ്്ലിം ലീഗ് കമ്മിറ്റിയും പുല്ലൂരിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ടീം കെ.എം.സി.സിയും സംയുക്തമായാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്.

വീടിന്റെ താക്കോല്‍ ദാനം മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. എട്ടുവര്‍ഷം മുമ്പ് വീട് നിര്‍മ്മാണം ആരംഭിച്ച് സാമ്പത്തിക പ്രയാസം കാരണം തറയുടെപണി പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കുടുംബത്തിനാണ് ലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയതിനാല്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.

news

അന്തരിച്ച മുന്‍മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മക്കുവേണ്ടിയാണു മുസ്ലിംലീഗ് നിര്‍ധന കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കുന്ന പദ്ധതി ആരംഭിച്ചത്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തുടങ്ങിവെച്ച പദ്ധതി പിന്നീട് വന്‍ വിജയമാകുകയായിരുന്നു. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി അടക്കമുള്ള പോഷക സംഘടനകള്‍ പദ്ധതി ഏറ്റെടുത്തതോടെ നൂറ്കണക്കിന് വീടുകളാണു ബൈത്തുറഹ്മയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മതം, ജാതി രാഷ്ട്രീയം നോക്കാതെ നിര്‍ധന കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ ബൈത്തുറഹ്മകള്‍ നിര്‍മിച്ചു നല്‍കുന്നത്.

പുല്ലൂര്‍ സലഫി മദ്രസഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ റഷീദ് ആലുക്കല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ വ്യാപാര പ്രമുഖനായ പാറപ്പുറത്ത് ബാവ ഹാജി മുഖ്യാതിഥിയായിരുന്നു. തിരൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, അബൂദാബി കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് കളപ്പാട്ടില്‍ അബുഹാജി, വി.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, എ ഫൈസല്‍ ബാബു,പി.വി സമദ്, ലത്തീഫ് കൊളക്കാടന്‍, പുല്ലാണി കുഞ്ഞിമുഹമ്മദ്, എം.ബഷീര്‍, വി.പി മുബാറക്ക്, കെ.പി ഹംസ,കെ.സി നൗഷാദ്, കെ.കെ. ജംഷീര്‍ പ്രസംഗിച്ചു.

Malappuram
English summary
The delayed house contruction works was completed by muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X