• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തിലെ ആദ്യ ഹജ് സംഘം ഞായറാഴ്ച്ച കരിപ്പൂരില്‍നിന്നും പുറപ്പെടും, ആദ്യ സംഘത്തില്‍ 300പേര്‍, മൊത്തം തീര്‍ഥാടകള്‍ 13472 പേര്‍

  • By Desk

മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീര്‍ഥാടക സംഘം ഞായറാഴ്ച്ച കരിപ്പൂരില്‍നിന്നും പുറപ്പെടും, ആദ്യ സംഘത്തില്‍ 300പേരാണുള്ളത്. കേരളത്തില്‍നിന്നും ഇത്തവണ തീര്‍ഥാടനത്തിനു പോകുന്നത് 13472 പേരാണ്. ഞയറാഴ്ച്ച ഉച്ചയ്ക്ക് 2.25നാണ് ആദ്യ സംഘം പുറപ്പെടുക. ഈമാസം ഏഴ് മുതല്‍ 20വരെ സൗദി എയര്‍ലൈന്‍സിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാര്‍ യാത്രയാവുക.

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസിപിക്ക് സ്ഥലം മാറ്റം, ഇനി ഭീകര വിരുദ്ധ സ്ക്വാഡിൽ....

നെടുമ്പാശ്ശേരി ഹജ് ക്യാമ്പ് 13 ന് വൈകീട്ട് അഞ്ചിന് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. നെടുമ്പാശ്ശേരിയില്‍ നിന്നും ജൂലൈ 14 മുതല്‍ 17 വരെ എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. എട്ട് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നു ഹജിനായി സര്‍വീസ് നടത്തുന്നത്.സംസ്ഥാന ഹജ് ക്യാമ്പ് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഹജ് ഹൗസിനോടനുബന്ധിച്ച് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

KT Jaleel

നാളെ വൈകീട്ട് 4.30 ന് ഹജ് ഹൗസില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തും. എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എളമരം കരീം, എം.കെ.രാഘവന്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്‌സിന്‍, പി.ടി.എ. റഹീം, മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, ടി.കെ.ഹംസ, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി.ഷീബ വിവിധ മത, രാഷ്ര്ടീയ, സാമൂഹിക, സേവന മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 2019 വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്നവര്‍ക്കായി കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിക്കുന്നത്. ആകെ 13472 പേരാണ് കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് പോകുന്നത്. ഇതില്‍ 10732 പേര്‍ കരിപ്പൂരില്‍ നിന്നും 2740 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് യാത്ര പുറപ്പെടുന്നത്.

8026 സ്ത്രീകളും 5446 പുരുഷന്‍മാരുമടങ്ങുന്നതാണ് യാത്രികര്‍. എഴുപത് വയസ്സിനു മുകളിലുള്ള 1199 പേരും 19 കുട്ടികളും മെഹറം ഇല്ലാതെ 45 വയസ്സിനു മുകളിലുള്ള 2011 സ്ത്രീകളും സംഘത്തിലുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത.് 3830 പേരാണ് ജില്ലയില്‍ നിന്നും പോവുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നും 3457 പേരും യാത്ര പുറപ്പെടും.

സര്‍ക്കാര്‍ നിയോഗിച്ച 55 ഹജ്ജ് സെല്‍ അംഗങ്ങള്‍ ഇന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തി ചുമതലയേല്‍ക്കും. ഡി. വൈ.എസ്.പി. എസ്.നജീബാണ് ഹജ്ജ് സെല്‍ ഓഫീസര്‍. ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഹജ്ജ് സെല്‍ സൗകര്യങ്ങള്‍ വിലയിരുത്താനായി ട്രയല്‍ റണ്‍ ഇന്നു നടക്കും.

ഹജ്ജാജിമാരുടെ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് കരിപ്പൂരിലെത്തിച്ചിട്ടുണ്ട്.ഹജ് ഹൗസിനോട് ചേര്‍ന്നു 20000 അടിയില്‍ 15000 ത്തില്‍ അധികം പേരെ ഉള്‍ക്കൊള്ളവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഹജ്ജ് ഹൗസിലെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി.

ഹജ്ജ് ഹൗസിലെ രണ്ടാം ഘട്ട ശുചീകരണവും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കി. കരിപ്പൂര്‍ ഹജ് ഹൗസില്‍ ഒരേ സമയം 700 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ സമയം ഇന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ സംസ്ഥാന ഹജ് കാര്യമന്ത്രി ഡോ. കെ. ടി ജലീല്‍ നേരിട്ടെത്തി വിലയിരുത്തി.

Malappuram

English summary
The first Hajj team from Kerala will leave Karippur on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X