മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലയാളി ആനയെ വനപാലകസംഘം കുമ്പളപ്പാറയില്‍ കണ്ടെത്തി;ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

എടക്കര: തമിഴ്‌നാട്ടില്‍ നിന്നും കേരള വനത്തിലേക്കെത്തിയ കൊലയാളി ആനയെ മുണ്ടേരി വനത്തില്‍ കണ്ടെത്തി. കേരള-തമിഴ്‌നാട് വനസേനകള്‍ നടത്തിയ സംയുക്ത തിരച്ചിലിലാണ് തിങ്കളാഴ്ച കുമ്പളപ്പാറ കോളനിക്ക് സമീപം ഉള്‍വനത്തില്‍ കൊലയാളി ആനയെ കണ്ടെത്തിയിട്ടുള്ളത്. കോളനിയില്‍ നിന്ന് ചേരമ്പാടിയിലേക്ക് പോകുന്ന വനപാതയില്‍ ചിറകെട്ടില്‍ പുഴയോരത്തായാണ് ആന നിലകൊണ്ടിട്ടുള്ളത്. ഞായറാഴ്ച കുമ്പളപ്പാറ കോളനിക്ക് സമീപംവരെ ഈ കൊമ്പന്‍ എത്തിയിരുന്നു. ആദിവാസികളെ ഒപ്പം കൂട്ടിയായിരുന്നു ആനയെ കണ്ടെത്താന്‍ വനസേന കാട് കയറിയത്.

കോളനിക്ക് സമീപത്തായി സുരക്ഷിതമായി സംഘം കൊമ്പനെ കണ്ടെത്തി മടങ്ങി. കുമ്പളപ്പാറ, വാണിയംപുഴ, തരിപ്പപെട്ടി തുടങ്ങിയ കോളനികളിലെ ആദിവാസികള്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശവും വനപാലകര്‍ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് പന്തല്ലൂര്‍ മേഖലകളില്‍ പത്തോളം പേരെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശങ്കര്‍ എന്ന് വിളിക്കപ്പെടുന്ന ഈ ഒറ്റയാന്‍ കൊലപ്പെടുത്തിയിട്ടുള്ളത്. തികഞ്ഞ ആരോഗ്യവാനും അപകടകാരിയുമായ ഈ കൊമ്പന്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന സ്വഭാവം കാണിക്കാറില്ല. മനുഷ്യഗന്ധം പിന്‍തുടര്‍ന്ന് ആക്രമിക്കുന്ന സ്വഭാവമുള്ളതാണ്. ഇക്കാരണത്താല്‍ തമിഴ്‌നാട് വനം വകുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ആനയെ നിരീക്ഷിച്ച് വരികയാണ്.

elephant

മയക്കുവെടി വച്ച പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കത്തിനിടയിലാണ് കേരള വനത്തിലേക്ക് കൊമ്പന്‍ ചേക്കേറിയത്. മുണ്ടേരി വനത്തിലെത്തിയ കൊമ്പനെ കുമ്പളപ്പാറക്കാരനായ ആദിവാസി യുവാവ് മൊബൈലില്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് തിരിച്ചറിഞ്ഞത്. രാവും പകലും വ്യത്യാസമില്ലാതെ ഏത് സമയവും വനത്തില്‍ ചുറ്റിക്കറങ്ങുന്ന സ്വഭാവമുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആദിവാസികള്‍ക്ക് വനം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആനയെ കണ്ടെത്തിയ വിവരം നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒക്ക് ഉടന്‍ കൈമാറും. തുടര്‍ന്ന് അവശ്യമായ നടപടികള്‍ സ്വീകരിക്കും. വാണിയംപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി ശശികുമാറിന്റെ നിര്‍ദേശ ്രപകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനൂപ് ബി ജോണ്‍, ആനന്ദ് എസ് ഉണ്ണി, ട്രൈബല്‍ വാച്ചര്‍മാരായ ശശി, വെള്ളന്‍, തമിഴ്‌നാട് വനം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഗൗതമിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം എന്നിവരാണ് കൊലയാളി ആനയ്ക്കായി മുണ്ടേരി വനത്തില്‍ തിരച്ചില്‍ നടത്തിയത്.

Malappuram
English summary
the forest officers discover violent elephant in kumbalappara from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X