Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രം കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ തയ്യാര്‍

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ തയ്യാറാക്കി. ജില്ലയിലെ പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമായിട്ടായാണ് തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. ക്രമീകരണങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്ത വിലയിരുത്തി. യൂനിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റലാണ് 1200 ൽ പരം കിടക്കകളോടെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമാക്കിമാറ്റിയത്.

ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം എന്നീ സര്‍ക്കാര്‍ സംവിധനങ്ങളുടേയും ട്രോമ കെയര്‍ വളണ്ടിയര്‍മാരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് അതിവേഗത്തില്‍ പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം എന്ന ജില്ലയുടെ ആവശ്യം യാഥാര്‍ത്ഥ്യമാക്കിയത്. പാരിജാതം ,മുല്ല എന്നീ ഹോസ്റ്റലുകൾ ആണ് സിഎഫ്എൽടിസി ആക്കി മാറ്റിയത്. ഹോസ്റ്റലിലെ മൂന്ന് നിലകളിലായാണ് സൗകര്യം ഒരുക്കിയത്.

സിഎഫ്എൽടിസി യിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടി സമീപത്തെ എവറസ്റ്റ് ഹോസ്റ്റല്‍ ഉപയോഗപ്പെടുത്തും. മാതൃകാപരമായ ഈ ഉദ്യമം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ‍ നിര്‍ണായക പങ്ക് വഹിച്ച ആരോഗ്യ വകുപ്പ് - ആരോഗ്യ കേരളം ജീവനക്കാരേയും മലപ്പുറം ട്രോമ കെയർ വളണ്ടിയർമാരേയും ജില്ലാ ഭരണകൂടത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും കളക്ടര്‍ അറിയിച്ചു.

 malappuram-

അതേസമയം ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

Recommended Video

cmsvideo
    കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ കോവിഡ് സെന്റർ മലപ്പുറത്ത്

    രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാഭരണകൂടം അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+