മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളുടെ വിവാഹം ക്ഷണിക്കാന്‍ ഇറങ്ങി, തിരിച്ചെത്തിയപ്പോള്‍ മകളുടെ മകളും വിവാഹിതയായി; സംഭവിച്ചത്..!

Google Oneindia Malayalam News

മലപ്പുറം: മകളുടെ വിവാഹ നിശ്ചയം ക്ഷണിക്കാന്‍ ബന്ധുവീടുകളിലേക്ക് പോയ പിതാവ് തിരിച്ചെത്തിയപ്പോഴേക്കും മകളുടെ മകളും വിവാഹിതയായി. വിവാഹ നിശ്ചയം അറിയിക്കാന്‍ പോയ അയ്യാലിന്‍ അലിക്കുഞ്ഞ് (88) മടങ്ങിയെത്തിയത് 23 വര്‍ഷത്തിന് ശേഷം. പെരിന്തല്‍മണ്ണ ടൗണില്‍ അലഞ്ഞ് തിരിയുകയായിരുന്ന ഇദ്ദേഹത്തെ പൊലീസും ജീവകാരുണ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് വീട്ടിലെത്തിച്ചത്.

 വഴി ഒരുക്കിയത്

വഴി ഒരുക്കിയത്

ടൗണില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ഇദ്ദേഹത്തെ കണ്ട നാട്ടുകാര്‍ പെരിന്തല്‍മണ്ണ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ തൂതയാണ് കുടുംബാങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള വഴി ഒരുക്കിയത്. കൊവിഡ് പരിശോധന നടത്തിയതിന് ശേഷം പതു വസ്ത്രങ്ങളോടെയാണ് അദ്ദേഹത്തെ വീട്ടില്‍ എത്തിച്ചത്.

അലിക്കുഞ്ഞ് പറയുന്നത്

അലിക്കുഞ്ഞ് പറയുന്നത്

വീട് വിട്ടത് സംബന്ധിച്ച് അലിക്കുഞ്ഞ് പറഞ്ഞത് ഇങ്ങനെ, ചെറുപ്പം മുതലെ യാത്രകള്‍ ഇഷ്ടമായിരുന്നു. സഞ്ചാരിയെന്നാണ് നാട്ടുകാര്‍ വിളിക്കുന്ന ഇരട്ടപ്പേര്. 15 വയസ് മുതല്‍ ചെറിയ യാത്രകള്‍ പോകാറുണ്ട്. മകളുടെ വിവാഹം നിശ്ചയിച്ച സമയത്ത് വലിയ സാമ്പത്തി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ബന്ധുവീടുകളില്‍ ക്ഷണിക്കുന്നതിന് വേണ്ടിയാണ് അന്ന് വീട് വിട്ടിറങ്ങിയത്. എന്നാല്‍ ആ യാത്ര പലവഴിക്കങ്ങനെ നീണ്ടു.

 തിരിച്ച് വരാതിരുന്നത്

തിരിച്ച് വരാതിരുന്നത്

വീട്ടുകാരെ അഭിമുഖീകരിക്കുന്നതിനുള്ള മടികൊണ്ടാണ് ഇത്രയും കാലം തിരിച്ച് വരാതിരുന്നത്. പലപ്പോഴും തിരിച്ച് വരണമെന്ന് കരുതിയിരുന്നു. അന്ന് വീടുമായി ബന്ധപ്പെടാന്‍ വഴിയില്ലായിരുന്നു. ചെര്‍പ്പുളശേരി, പട്ടാമ്പി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ പല ജോലികള്‍ ചെയ്തു. ഒടുവില്‍ ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലതായി.

 അന്വേഷണം ഉപേക്ഷിച്ചു

അന്വേഷണം ഉപേക്ഷിച്ചു

കാണാതയ സമയത്ത് ഭാര്യയും മക്കളും അലിക്കുഞ്ഞിനെ പല സ്ഥലങ്ങളിലും തേടിയിരുന്നു. എന്നാല്‍ അന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഒരു സൂചനയും ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് അന്വേഷണം ഉപേക്ഷിച്ചു. അലിയെ കണ്ടെത്തിയ വിവരം ആദ്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ ആദ്യം എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു. അലിക്കുഞ്ഞിന്റെ വരവറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും എല്ലാവരും എത്തിയിരുന്നു.

ഗെലോട്ടിനെ ഞെട്ടിക്കാന്‍ സച്ചിന്‍... 43ാം പിറന്നാളിന് ഒരുക്കുന്നത് വമ്പന്‍ ആഘോഷം, രക്തദാനമൊരുക്കും!!ഗെലോട്ടിനെ ഞെട്ടിക്കാന്‍ സച്ചിന്‍... 43ാം പിറന്നാളിന് ഒരുക്കുന്നത് വമ്പന്‍ ആഘോഷം, രക്തദാനമൊരുക്കും!!

'രാജ്യത്ത് 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം; ഇങ്ങനെ അധഃപതിച്ചില്ലെങ്കിലേ സംശയമുള്ളു''രാജ്യത്ത് 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം; ഇങ്ങനെ അധഃപതിച്ചില്ലെങ്കിലേ സംശയമുള്ളു'

നടി രാഗിണി ദ്വിവേദിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി: പ്രചാരണത്തിനെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്നടി രാഗിണി ദ്വിവേദിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി: പ്രചാരണത്തിനെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്

Malappuram
English summary
The man who had left home before 23 years has returned to home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X