മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡിന്റെ ശോചനീയാവസ്ഥ: വോട്ട്‌ ബഹിഷ്‌കരിക്കനൊരുങ്ങി നാട്ടുകാര്‍

Google Oneindia Malayalam News

മലപ്പുറം:റോഡിന്റെ ശോചനാവസ്ഥയില്‍ പ്രതിഷേധിച്ച്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ബഹിഷ്‌കരിക്കനൊരുങ്ങി ഒരുകൂട്ടം ജനങ്ങള്‍ .വഴിക്കടവ്‌ പഞ്ചായത്തിലെ മുണ്ടക്കടത്തിന്‍ കടവ്‌ റോഡ്‌ ഗതാഗത യോഗ്യമാകാത്തതില്‍ പ്രതിഷേധിച്ചാണ്‌ നാട്ടുകാര്‍ വോട്ട്‌ ബഹിഷ്‌കരിക്കനൊരുങ്ങുന്നത്‌. 17ാം വാര്‍ഡ്‌ പാലാടിയിലെ 85ഓളം കുടുബങ്ങളിലായുള്ള 245 വോട്ടര്‍മാരണ്‌ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്‌. നാലര പതിറ്റാണ്ടായി നീളുന്ന റോഡിന്റെ ശോചനിയാവസ്ഥക്കു മുന്നില്‍ ഇവിടെയുള്ള അധികൃതര്‍ കണ്ണടക്കുകയാണെന്ന്‌ പ്രദേശ വാസികള്‍ ആരോപിക്കുന്നു.

ഓട്ടോയേ,. രോഗികളെ കൊണ്ട്‌ പോകാന്‍ ആംബുലന്‍സോ ഇതുവഴി വരാന്‍ തയ്യാറാകുന്നില്ല. വനം വകുപ്പിന്റെ അധീനതയിലുള്ള റോഡിന്‌ 950 മീറ്റര്‍ ദൂരമാണ്‌ ഉള്ളത്‌്‌. ഈ റോഡ്‌ നന്നാക്കിയാല്‍ മുത്തേടം പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ യാത്രക്കാര്‍ക്ക്‌ എളുപ്പം എത്താനാകും. ഈ റോഡിലൂടെ ഇടക്കരയിലും മുണ്ടയങ്ങടിയാലും പാലാടിയിലെ ജനങ്ങള്‍ക്കെത്താന്‍ 2 കിലോമീറ്റര്‍ ദൂരം സഞ്ചാരിച്ചാല്‍ മതി. നിലവില്‍ പ്രദേശത്തെ ജനങ്ങള്‍ 7 കിലോമീറ്ററോളം സഞ്ചരിച്ചാണ്‌ ഇടക്കരയില്‍ എത്തുന്നത്‌. ജനപ്രതിനിധികള്‍ മാറി മാറി വന്നിട്ടും റോഡിന്റെ കാര്യം മാത്രം ആരും പരിഗണിക്കുന്നില്ലെന്നാണ്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്‌. റോഡ്‌ നന്നാക്കാതെ പ്രദേശവാസികള്‍ ഇനി വോട്ട്‌ ചെയ്യില്ലെന്ന്‌ തീരുമാനത്തിലാണ്‌. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ വോട്ട്‌ ബഹിഷ്‌കരിച്ച്‌ പ്രതിഷേധിക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി തൂരുമാനമെടുത്തത്‌.

road

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ്‌ പത്രികാ സമര്‍പ്പണം ഇന്നലെ മുതല്‍ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തലില്‍ കടുത്ത നിര്‍ദേശങ്ങളാണ്‌ പത്രിക സമര്‍പ്പണത്തിന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ധേശിച്ചിട്ടുള്ളത്‌. പത്രിക സമര്‍പ്പണത്തിന്‌ മൂന്നു പേരില്‍ കൂടുതല്‍ പേര്‍ വരണാധികാരിയുടെ മുന്നില്‍ എത്താന്‍ പാടുള്ളു. ആള്‍ക്കൂട്ടമോ ജാഥയോ പാടില്ല, വരണാധികാരിയുടെ മുന്നില്‍ എത്തുന്നതിനു മുന്‍പ്‌ കൈകള്‍ സോപ്പിട്ടു കഴുകണം, മാസ്‌ക്‌ ധരിക്കണം , സാമൂഹിക അകലം പാലിക്കണം എന്നിങ്ങനെയാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിര്‍ദേശങ്ങള്‍

Malappuram
English summary
the people says no vote, because of bad road condition in vazhikadavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X