യുവാവിനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപ്പെടുത്തിയതാണെന്ന് സാക്ഷി
മലപ്പുറം: യുവാവിനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിലാണ് സംഭവം. യുവാവിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയല്‍വാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടെന്ന് മരിച്ച ഷാജിയുടെ മകളായ അമല്‍ ഹുദയും അയല്‍വാസിയായ യുവാവ് നൗഷാദും പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.













Click it and Unblock the Notifications