മലപ്പുറം പുളിക്കലിലെ ജ്വല്ലറിയുടെ ചുമര് തുരന്നുള്ള മോഷണം, തമഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം
മലപ്പുറം: കൊണ്ടോട്ടി പുളിക്കല്‍ ചേവായൂര്‍ റോഡിനടുത്തുള്ള എസ്എം ജ്വല്ലറിയുടെ ചുമര് തുരന്ന് 25 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ തമഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം. കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.പ്രതികള്‍ക്ക് തമഴ്‌നാട്ടുകാരുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ നിരീക്ഷിച്ചുവരികയാണ്.
കടയുടെ സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ പതിയുന്ന ഡി.വി.ആര്‍ അടക്കം തോട്ടില്‍ ഉപേക്ഷിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്.വെളളം നനഞ്ഞ ഡി.വി.ആറില്‍ നിന്നും ദൃശ്യം കണ്ടത്താനുളള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.പുളിക്കല്‍ സ്വദേശികളായ മാനോളി ഷാജി,നുപ്പിടിയന്‍ മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുളളതാണ് ജ്വല്ലറി.

കടയുടെ പിറക് ഭാഗത്തെ ചുമര് തുരന്ന് കല്ലുകള്‍ അടര്‍ത്തിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം.15 വര്‍ഷം മുമ്പ് ഇതെ കടയില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.കേസില്‍ ഒരാള്‍ പിടിയിലാവുകയും ചെയ്തു.ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടിലും രണ്ടുമാസം മുമ്പ് മോഷണം നടന്നിരുന്നു.ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പിന്‍വശത്തെ ചുമര്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് കവര്‍ച്ച. ജ്വല്ലറിയിലെ സിസിടിവി, ഡിവിആര്‍, കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ച നിലയില്‍ തൊട്ടടുത്ത തോട്ടില്‍നിന്നും കണ്ടെടുത്തിരുന്നു. . വള, മാല, കമ്മല്‍ തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പുളിക്കല്‍ മാനോളി ഷാജിയുടെയും നുപ്പിടി മുസ്തഫയുടെയും ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ജ്വല്ലറിക്ക് സമീപം ഹോട്ടല്‍ നടത്തുന്ന ആളാണ് വെള്ളിയാഴ്ച രാവിലെ ഏഴിന് ചുമര്‍ തുരന്ന നിലയില്‍ കാണുന്നത്. ഉടന്‍ കട ഉടമയെ വിവരമറിയിക്കുകയായിരുന്നു.
കൊണ്ടോട്ടി സിഐ ഗംഗാധരന്റെ നേതൃത്വത്തില്‍ പൊലീസും മലപ്പുറത്തുനിന്ന് ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തിയാണ് പരിശോധന നടത്തിയത്. പതിനഞ്ച് വര്‍ഷം മുമ്പ് ഇതേ ജ്വല്ലറിയില്‍ മോഷണം നടന്നിരുന്നു. അന്ന് പിറകിലെ ചുമര്‍ കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. എസ്എം ജ്വല്ലറിയുടമ മുസ്തഫയുടെ വീട്ടിലും രണ്ടുമാസം മുമ്പ് മോഷണമുണ്ടായി. സ്വര്‍ണവും പണവും വീട്ടില്‍നിന്നും നഷ്ടപ്പെട്ടു.












Click it and Unblock the Notifications