വീട്ടില്‍ കയറി മൂന്നു മൊബൈല്‍ അടക്കം മോഷ്ടിച്ച് കള്ളൻ മുങ്ങി; പക്ഷേ, കള്ളന്റെ മൊബൈൽ വീട്ടിൽ ഉപേക്ഷിച്ച്, കള്ളന് അമളി പറ്റിയത് മലപ്പുറത്ത്
മലപ്പുറം: ലാപ്‌ടോപ്പും 6000 രൂപയും മൂന്ന് മൊബൈല്‍ ഫോണും വാച്ചും കൈവശപ്പെടുത്തിയ മോഷ്ടാവിന്റെ കയ്യില്‍ നിന്ന് അയാളുടെ മൊബൈല്‍ ഫോണ്‍ വീടിനകത്ത് തന്നെ കളഞ്ഞു പോയി. കള്ളന്റെ മൊബൈല്‍ മോഷണം നടത്തിയ വീട്ടില്‍ നിന്ന് തന്നെ ലഭിച്ചത് അന്വേഷണത്തിന് കച്ചിത്തുരുമ്പായി.
കടവനാട് വെള്ളാനി പവിത്രന്റെ വീട്ടില്‍ വ്യാഴ്ച്ച പുലര്‍ച്ചെ രണ്ടിന് നടന്ന മോഷണത്തിനിടെ വീട്ടമ്മ ഒച്ച വെച്ചതോടെയാണ് ധൃതിയില്‍ രക്ഷപെടുത്തുന്നതിനിടെ കള്ളന്റെ ഫോണ്‍ കളഞ്ഞു പോയത്. ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കുന്നതിനിടെ ഇവര്‍ ഒച്ച വെക്കുകയായിരുന്നു. ഉണര്‍ന്ന വീട്ടമ്മ കള്ളനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ ഓടിപ്പോയി.

ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ നഷ്ടമായത്. വീടിന്റെ മുകളിലത്തെ നിലയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുറന്നു കിടന്ന വാതിലിലൂടെയാണ് കള്ളന്‍ അകത്തു കേറിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മോഷ്ട്ടാവിന്റെ മൊബൈല്‍ ഫോണ്‍ കിട്ടിയതിനാല്‍ പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു.












Click it and Unblock the Notifications