മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മൊബൈല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് മോഷണം, മൊബൈല്‍ ഫോണുകളപം പണവും നഷ്ടമായി, മലപ്പുറത്ത് മോഷണം പതിവാകുന്നെന്ന് പരാതി!

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടപ്പാള്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് മൊബൈല്‍ ഷോപ്പില്‍ മോഷണത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വോഡും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും പരിശോധന നടത്തി.പാവിട്ടപ്പുറം സെന്ററില്‍ അസ്സബാഹ് അറബിക് കോളേജിന് സമീപത്തുള്ള പാവിട്ടപ്പുറം മാങ്കുളം സ്വദേശിയായ കരീമിനെ ഉടമസ്ഥതയിലുള്ള നഹ്ല മൊബൈല്‍ ഷോപ്പിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്.

<strong>നിപയ്ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍; ആശങ്ക വേണ്ടെന്ന് തൃശൂർ കലക്ടര്‍, 30 ദിവസം ജാഗ്രത തുടരും! </strong>നിപയ്ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍; ആശങ്ക വേണ്ടെന്ന് തൃശൂർ കലക്ടര്‍, 30 ദിവസം ജാഗ്രത തുടരും!

തിങ്കളാഴ്ച കാലത്ത് ഷോപ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ശേഷം കട തുറന്ന് പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണുകളും, മൊബൈല്‍ ചാര്‍ജര്‍ , മെമ്മറി കാര്‍ഡ് മറ്റ് മൊബൈല്‍ ആക്‌സസറീസുകള്‍ റിപ്പയറിങിനായി കൊണ്ടുവന്നിരുന്ന മൊബൈലുകള്‍, ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന 2000 രൂപ എന്നിവ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്.

M obile shop

വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.തുടര്‍ന്ന് മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വോഡും,ഫിംഗര്‍ പ്രിന്റ് വിദഗ്തരും സ്ഥലത്തെത്തി പരിശോധന നടത്തി. ചങ്ങരംകുളം മേഖലയില്‍ കഴിഞ്ഞ മാസങ്ങളിലായി മോഷണ പരമ്പര പതിവാണ്. പലയിടങ്ങളിലും മോഷ്ടാവ് ഇത്തരം കടകള്‍ തുറന്ന് അകത്തേക്ക് കയറിയെങ്കിലും പണമൊന്നും ലഭിച്ചിരുന്നില്ല.

പാവിട്ടപ്പുറം സെന്ററില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചു തിരിച്ചറിയാന്‍ ആകുമോ എന്ന് പോലീസ് ശ്രമിക്കുന്നുണ്ട്. പാവിട്ടപ്പുറത്ത് സ്ഥാപനങ്ങളെല്ലാം തന്നെ ക്യാമറകള്‍ കുറവാണ് . ഈ സാഹചര്യം മുന്‍ കണ്ടുകൊണ്ടാണ് കള്ളന്മാര്‍ പലപ്പോഴും ഇത്തരം മേഖലകള്‍ കണ്ണ് വെക്കുന്നത്.കടയില്‍ വന്ന് നോക്കി സാഹചര്യങ്ങള്‍ മനസ്സിലാക്കിയവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ മോഷ്ടിക്കാന്‍ ആകുമെന്നാണ് കടയുടമ പറയുന്നത്.

താന്‍ മൊബൈല്‍ വെക്കുന്ന സ്ഥലവും, മൊബൈലുകള്‍ ഉള്ള ബോക്‌സുകള്‍ മാത്രം നോക്കി പരിശോധന നടത്തിയതായും ഷോപ്പുടമ പറയുന്നു. ഉടമയുടെ ഈസി റീചാര്‍ജ് ചെയ്യുന്ന ടാബ്ലറ്റും മോഷണം പോയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പാവിട്ടപ്പുറം സെന്ററില്‍ ഹൈമാസ് ലൈറ്റ് താഴെ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളും പോലീസിന് ശേഖരിക്കും.

Malappuram
English summary
Theft case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X