മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പരാതി ലഭിച്ചില്ലെന്ന് പോലീസ്

Google Oneindia Malayalam News

മലപ്പുറം: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന് പോലീസ്. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് വിജിത്ത്. അപകടനില തരണം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ പോലീസ് ആലോചിക്കുന്നു. അതിന് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

t

കഴിഞ്ഞ ബുധനാഴ്ചയാണ് വിജിത്ത് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്. വ്യാഴാഴ്ച രാവിലെ വീട്ടിലായിരുന്നു ആത്മഹത്യാശ്രമം. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇപ്പോള്‍ അപകടന നില തരണം ചെയ്തിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു എന്ന് പോലീസ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ലനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ല

Recommended Video

cmsvideo
മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം: പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് പൊലീസ്

മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് വിജിത്ത് 11ാം വാര്‍ഡില്‍ നിന്ന് ജയിച്ചത്. പട്ടിക ജാതി സംവരണ വാര്‍ഡായിരുന്നു ഇത്. പഞ്ചായത്ത് പ്രസിഡന്റ് പദവിയും സംവരണമാണ്. ചുമതലയേറ്റ ശേഷം വിജിത്ത് വിഷാദനായി കാണപ്പെട്ടു എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പോലീസിന് നല്‍കിയ മൊഴി. അപ്രതീക്ഷിതമായാണ് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായത്. മാനസിക പിരിമുറുക്കമാകാം ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം, ആത്മഹത്യാ ശ്രമത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിത്തിന്റെ മൊഴി പോലീസ് എടുക്കുന്നത്.

Malappuram
English summary
Thenhipalam Panchayath President Suicide Attempt; No complaint filed till now- Says Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X