• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്

മലപ്പുറം: ലോക്‌സഭാ അംഗത്വം രാജിവയ്ക്കാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചു എന്ന് കഴിഞ്ഞ ദിവസം നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പകരം ആര് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എംപി സ്ഥാനം കുഞ്ഞാലിക്കുട്ടി ഒഴിയുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അപ്പോള്‍ തന്നെ പകരക്കാരന്‍ ആര് എന്ന ചര്‍ച്ചയും തുടങ്ങിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുന്നല്ല എന്നാണ് ലീഗ് ഔദ്യോഗികമായി പറയുന്നതെങ്കിലും ഏകദേശ രൂപം തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍. വിശദവിവരങ്ങള്‍ ഇങ്ങനെ...

സ്ഥാനാര്‍ഥികള്‍ ആര്

സ്ഥാനാര്‍ഥികള്‍ ആര്

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആര് സ്ഥാനാര്‍ഥിയാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചും മുസ്ലിം ലീഗില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. പാര്‍ട്ടി ഔദ്യോഗികമായി ഇക്കാര്യം ശരിവെക്കുന്നില്ല. ഏപ്രില്‍-മെയ് മാസങ്ങളിലാണ് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

മൂന്ന് പേര്‍ പട്ടികയില്‍

മൂന്ന് പേര്‍ പട്ടികയില്‍

കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ മൂന്ന് പേരുകളാണുള്ളത്. മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീന്‍, വേങ്ങര എംഎല്‍എ കെഎന്‍എ ഖാദര്‍, മുന്‍ എംഎല്‍എ അബ്ദുസമദ് സമദാനി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത് എന്നാണ് വിവരം. ഇവരില്‍ ആര് എന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നേതൃത്വം നടത്തും.

ദില്ലിയില്‍ റോളില്ല

ദില്ലിയില്‍ റോളില്ല

ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ തിളങ്ങാന്‍ കെഎന്‍എ ഖാദറിന് സാധിക്കുമെന്ന് മുസ്ലിം ലീഗ് കരുതുന്നു. എന്നാല്‍ അണികള്‍ക്കിടയില്‍ ഖാദറിനെതിരെ നീരസം നിലനില്‍ക്കുന്നുണ്ട് എന്നതാണ് ഒരു തടസം. ഇവിടെയാണ് ഷംസുദ്ദീന്റെ പേര് ഉയര്‍ന്നുവരുന്നത്. ദില്ലിയില്‍ മുസ്ലിം ലീഗിന് കാര്യമായ റോളില്ല എന്നാണ് ചില നേതാക്കള്‍ പ്രതികരിച്ചത്.

പരിചയ സമ്പന്നന്‍

പരിചയ സമ്പന്നന്‍

വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും നേരത്തെയുള്ള പ്രവര്‍ത്തി പരിചയവുമാണ് സമദാനിയുടെ പേര് ഉയര്‍ന്നു വരാന്‍ കാരണം. എന്നാല്‍ ദില്ലിയിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറാകില്ലെന്ന് നേതാക്കള്‍ കരുതുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാകൂ എന്നാണ് ഒരു നേതാവ് പറഞ്ഞത്. അതേസമയം, ഇപ്പോള്‍ ചര്‍ച്ച തുടങ്ങിയിട്ടേ ഇല്ല എന്ന് മറ്റൊരു നേതാവ് പറഞ്ഞു.

മുസ്ലിം ലീഗിന്റെ ആദ്യ ശ്രമം

മുസ്ലിം ലീഗിന്റെ ആദ്യ ശ്രമം

നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ യൂത്ത് ലീഗ് ദേശീയ നേതാവും ഹൈദരലി തങ്ങളുടെ മകനുമായ മുഈന്‍ അലി ശിഹാബ് തങ്ങള്‍ രംഗത്തുവന്നിരുന്നു. അണികള്‍ പൊതുജനങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന ചോദ്യങ്ങളാണ് തങ്ങളുടെ പ്രതികരണത്തില്‍ പ്രതിഫലിച്ചത്. ഇത്തരം വിമര്‍ശനങ്ങള്‍ മറികടക്കുകയാണ് ലീഗിന്റെ ആദ്യ ശ്രമം.

വഹാബും മജീദും

വഹാബും മജീദും

കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കാനാണ് സാധ്യത എന്നാണ് മറ്റൊരു വിവരം. രാജ്യസഭാ എംപി കാലാവധി തീരുന്ന പിവി അബ്ദുല്‍ വഹാബ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകും. കെപിഎ മജീദിനെ മല്‍സരിപ്പിക്കണമെന്നും ലീഗില്‍ അഭിപ്രായമുണ്ട്.

30 സീറ്റ് ആവശ്യപ്പെടും

30 സീറ്റ് ആവശ്യപ്പെടും

കഴിഞ്ഞ തവണ മുസ്ലിം ലീഗ് 24 മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. ഇത്തവണ ആറ് സീറ്റുകള്‍ അധികം ചോദിക്കാനാണ് നീക്കം. കൂടുതല്‍ നേതാക്കള്‍ മല്‍സര രംഗത്തുള്ളതും യൂത്ത് ലീഗില്‍ നിന്നുള്ളവര്‍ക്ക് അവസരം ഒരുക്കേണ്ടതുമുള്ളതിനിലാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുക. തെക്കന്‍ കേരളത്തിലെ പഴയ സീറ്റുകള്‍ ലീഗ് വീണ്ടും ചോദിക്കാനാണ് സാധ്യത.

സിസ്റ്റര്‍ അമല കൊലക്കേസ്; സുരേഷ് ഗോപി വീണ്ടുമെത്തുന്നു, അടയ്ക്ക രാജുവിന്റെ മറ്റൊരു സിനിമയും

Malappuram

English summary
These are candidates list in Malappuram Lok Sabha byelection if PK Kunhalikkutty resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X