കുപ്രസിദ്ധ മോഷ്ടാവ് താനൂര്‍ കാക്ക ഷാജി അറസ്റ്റില്‍, അമ്പതോളം കേസുകളിൽ പ്രതി
മലപ്പുറം: നിരവധി മോഷണക്കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ കാക്ക ഷാജി പോലീസ് പിടിയില്‍. പൊന്നാനി സി ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഈശ്വരമംഗലത്തെ ഒരു വീട്ടില്‍ നിന്നും മോഷ്ടിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇയാളെ പോലീസ് സമര്‍ത്ഥമായി പിടികൂടുകയായിരുന്നു. താനൂര്‍ ഒട്ടുംപുറം കഞലകത്ത് വീട്ടില്‍ ഉമ്മറിന്റെ മകനായ ഷാജി എന്ന കക്ക ഷാജി അമ്പതോളം കേസുകളിലെ പ്രതിയാണ്.
വിവിധ കേസുകളിലായി 10 വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് ശേഷമാണ് പൊന്നാനിയില്‍ മോഷണം നടത്തിയത്. മോഷണത്തിനിടെ രണ്ടു മൊബൈല്‍ ഫോണുകള്‍ മാത്രമാണ് ഇയാള്‍ക്ക് കൈക്കലാക്കനായത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് വളാഞ്ചേരിയില്‍ വെച്ച് മോഷണക്കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഇതിന്റെ ശിക്ഷാ കാലവധി കഴിഞ്ഞിറങ്ങിയാണ് പൊന്നാനിയിലെത്തി പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications