മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂരിലെ ബ്ലാക്ക് ബോര്‍ഡുകളും ഇനി പച്ച

Google Oneindia Malayalam News

തിരൂര്‍: കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്നത് പച്ചയാണ് എന്ന് പറഞ്ഞാല്‍ അവിശ്വസിക്കരുത്. പറയുന്നത് മുസ്ലിം ലീഗിന്റെ എം എല്‍ എയാകുമ്പോള്‍ പ്രത്യേകിച്ചും. ബ്ലാക്ക് ബോര്‍ഡിന് പകരം കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചനിറം മതി തിരൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് എന്നാണ് ലീഗ് എം എല്‍ എയുടെ തീരുമാനം. ലീഗ് എം എല്‍ എയായ സി മമ്മൂട്ടിയാണ് സ്‌കൂളുകളിലെ ബ്ലാക്ക് ബോര്‍ഡില്‍ പച്ച പൂശുന്നത്.

തിരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലുമാണ് പരിഷ്‌കരണം നടപ്പിലാക്കുക. ക്ലാസ് മുറികളിലെ ബോര്‍ഡിന്റെ നിറം മാറ്റാനുള്ള കാരണമായി പറയുന്നതും മറ്റൊന്നുമല്ല, കറുപ്പിനെക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്ന നിറമാണ് പച്ച. ഭാഗ്യം, ഇക്കോ ഫ്രണ്ട്‌ലി ക്ലാസ് മുറികളാണ് ലീഗിന്റെ ലക്ഷ്യം എന്ന് പറഞ്ഞിട്ടില്ല.

malappuram

ബ്ലാക്ക് ബോര്‍ഡിന്റെ മിറം മാറ്റുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല മമ്മൂട്ടി എം എല്‍ എയുടെ ഭരണപരിഷ്‌കാരങ്ങള്‍. മണ്ഡലത്തിലെ സ്‌കൂളുകള്‍ മുഴുവനും ഇനി സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലി ആയിരിക്കും. പുതുപുത്തന്‍ ടൈല്‍സ് പാകിയ തറയാണ് സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലി ക്ലാസ് മുറികളിലെ പ്രത്യേകത. പൂന്തോട്ടമുണ്ടാക്കിയും ആകര്‍ഷകമായ നിറങ്ങള്‍ അടിച്ച് സ്‌കൂളിനെ കളര്‍ഫുളാക്കാനും പരിപാടിയുണ്ട്.

സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇപ്പോഴുള്ള മഞ്ഞയും ചുവപ്പും കറുപ്പും മാറ്റി ആകര്‍ഷകമായ നിറങ്ങള്‍ പൂശും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പിന്നാലെ എയ്ഡഡ് സ്‌കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി നാലേകാല്‍ കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ക്ലാസ് മുറികളിലെ പച്ച ബോര്‍ഡുകള്‍ പുതിയ കാര്യമല്ലെന്നും പണ്ടും പച്ച ബോര്‍ഡുകളായിരുന്നു ക്ലാസ് മുറികളില്‍ ഉണ്ടായിരുന്നത് എന്നും വിദഗ്ധര്‍ പറയുന്നു.

Malappuram
English summary
Thiroor school class room black boards to change color.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X