തിരൂരങ്ങാടിയില്‍ കെപിഎ മജീദ് വിറയ്ക്കുന്നു; കനത്ത പോര് കാട്ടി നിയാസ് പുളിക്കലകത്ത്
മലപ്പുറം: തിരൂരങ്ങാടി മുസ്ലിം ലീഗ് കോട്ടയാണ്. ഇന്നേ വരേ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയല്ലാതെ ജയിച്ചിട്ടില്ല. എതിര്‍ സ്ഥാനാര്‍ഥികള്‍ കാര്യമായ ഭീഷണിയുമായിട്ടില്ല. എന്നാല്‍ ഇത്തവണ മറിച്ചാണ് കാര്യങ്ങള്‍. അജിത് കോളാടിയെ മാറ്റി 2016ലെ സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിനെ ഇടതുപക്ഷം വീണ്ടും കൊണ്ടുവന്നതോടെയാണ് ശക്തമായ മല്‍സരം മണ്ഡലത്തിലുണ്ടായത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പലപ്പോഴും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെപിഎ മജീദിന്റെ ലീഡ് കുറയുകയും നിയാസ് മുന്നേറുന്നതും പ്രകടമായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

2016 മുതലാണ് തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗിന് കാലിടറാന്‍ തുടങ്ങിയത്.അന്ന് അബ്ദുറബ്ബിന്റെ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ നിയാസിന് സാധിച്ചിരുന്നു. ഇത്തവണ മുസ്ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പ്രാദേശികമായി ആരെയെങ്കിലും മല്‍സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പാര്‍ട്ടി നേതൃത്വം മല്‍സരിപ്പിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെയാണ്.
മജിദ് മുജാഹിദുകാരനാണ് എന്ന പ്രചാരണം ഒരു കോണില്‍ ഉയര്‍ന്നു. പുറത്ത് നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തി എന്ന പ്രചാരണവും വന്നു. ഇതെല്ലാം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയാസിനെ ഇടതുപക്ഷം വീണ്ടും കൊണ്ടുവന്നത്. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളില്‍ വോട്ട് നില മാറി മറിഞ്ഞു. നിയാസ് മുന്നിലെത്തി, പിന്നീട് മജീദ് തിരിച്ചുകയറി... ഇങ്ങനെ ഉദ്വേഗ നിമിഷങ്ങളാണ് തിരൂരങ്ങാടി സമ്മാനിച്ചത്. തിരൂരങ്ങാടി പോലുള്ള പച്ചക്കോട്ടയില്‍ മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവിന് ഇത്രയും വെല്ലുവിളി ഉയരുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.












Click it and Unblock the Notifications