മലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു, 9 പേരെ കാണാതായി
മലപ്പുറം: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. പൊന്നാനയില്‍ നിന്നും താനൂരില്‍ നിന്നും പോയ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പതു പേരെ കാണാതായെന്നാണ് ലഭിച്ച വിവരം. നാല് പേരുമായി പോയ നൂറുല്‍ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്ത് വച്ചാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുന്നു. താനൂരില്‍ നിന്ന് പോയ ബോട്ടില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ നീന്തിക്കയറി. രണ്ട് പേരെ കാണാതായിട്ടുണ്ട്.
Recommended Video

പൊന്നാനിയില്‍ നിന്ന് ആറ് പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ ബോട്ടിന് വിള്ളലുണ്ടെന്നാണ് വിവരം. തൃശൂര്‍ നാട്ടിക ഭാഗത്താണ് ബോട്ട് ഇപ്പോഴുള്ളത്. ഇന്നലെ രാവിലെയാണ് ഇരു ബോട്ടുകളും കടലില്‍ പോയത്.മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്. എട്ട് മണിക്കൂറായി തിരച്ചില്‍ നടക്കുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോട്ട് കണ്ടെത്താനായില്ല.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ മുതല്‍ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ നിരവധി വീടുകള്‍ക്ക് കേട് പാടുകള്‍ പറ്റിയിട്ടുണ്ട്.












Click it and Unblock the Notifications