മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാരതപ്പുഴ കാണാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കഞ്ഞുങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മാതൃ സഹോദരിയുടെ വീട്ടില്‍ വിരുന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചു. ഭാരതപ്പുഴ കാണാനിറങ്ങിയ കുഞ്ഞുങ്ങളാണ് മുങ്ങിമരിച്ചു. കുറ്റിപ്പുറത്തിനടുത്ത കാഞ്ഞിരക്കു റ്റി കച്ചേരിപറമ്പ് പറപ്പൂര് ഹൗസില്‍ മൊയ്തീന്‍ -ഖദീജ ദമ്പതികളുടെ മക്കളായ ഷാക്കിര്‍ (20) ജുമാ ന (16), ജാസിം(14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ കുമ്പിടി കാങ്കപുഴ കടവിലാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

മാതൃ സഹോദരിയുടെ ഉമ്മത്തൂരിലെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. ഈ വീട്ടിലെ രണ്ടു കുട്ടികളും വെള്ളത്തില്‍ വീണെങ്കിലും തൊട്ടടുത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്നവര്‍ രക്ഷപ്പെടുത്തി. അപ്പോഴേക്കും മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടിരുന്നു. രാത്രി പത്തര വരെ തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും പുഴയിലെ അടിയൊഴുക്കും കാരണം തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ ആറരയോടെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഒമ്പതരയോടെ ഷാക്കിറ്റിന്റെ മുതദേഹം കണ്ടെടുത്തു.

accidentdeath-1

ഉച്ചക്ക് ഒന്നരയോടെയാണ് ജുമാ ന യു ടെ മൃതദേഹം വലയില്‍ കുടുങ്ങി പൊങ്ങിയത്.പാലക്കാട് മലപ്പുറം ജില്ലകളിലെ വിവിധ അഗ്‌നിശമന സേന യൂണിറ്റുകള്‍ പോലീസ് മുങ്ങല്‍ വിദഗ്ദര്‍ എന്നിവര്‍ ഫൈബര്‍ തോണി കളിലും വഞ്ചികളിലുമായി കൂട്ടത്തോടെ തിരച്ചിലി നിറങ്ങി. മന്ത്രി കെ.ടി.ജലീല്‍,

വി.ടി.ബല്‍റാം എം.എല്‍.എ റവന്യു ഉദ്യോഗസ്ഥര്‍ ത്രിതല പഞ്ചായത്ത് പ്രതിനിധ്കള്‍ സ്ഥലത്തെത്തി. ഷാക്കിര്‍ ബാഗ്ലുരുവില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ്. അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ജുമാ നമറവ ബേരി ഹില്‍ ടോപ് സ്‌കൂ ളി ലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാ ണൂര്‍ ദത്ത് വകോളേജിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാസിം തൃത്താല എസ്.ഐ.കെ.മണികണ്ഠന്‍ ഇന്‍ക്വസ്റ്റ് നടത്തി.

Malappuram
English summary
three from a family died in bharathappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X