മലപ്പുറം: കല്ല് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ലോറി പൂര്‍ണമായി തകര്‍ന്നു, മൂന്ന് പേര്‍ക്ക് പരുക്ക്
മലപ്പുറം: തേഞ്ഞിപ്പലം പെരുവള്ളൂര്‍ കല്ലട പാടത്ത് കല്ല് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ലോറി തകിട്പൊടിയായി, മൂന്ന് പേര്‍ക്ക് പരുക്ക്. നാലു മീറ്ററോളം താഴ്ചയുള്ള വയലിലേക്ക് നിയന്ത്രണം വിട്ടാണ് കല്ല് ലോറി മറിഞ്ഞത്.വണ്ടിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ക്കും ഡ്രൈവര്‍ കോനാരി നാസറിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം. മൂവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.
അതേ സമയം മറ്റൊരു വാഹനാപകടത്തില്‍ നാലു മണിക്കൂര്‍ മേഖലയില്‍ വൈദ്യുതി മുടങ്ങി. നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടര്‍ യാത്രികനെയടക്കം ഇടിച്ച് തെറിപ്പിച്ച് വൈദ്യുതി തൂണിലിടിച്ചാണ് നാലു മണിക്കൂര്‍ വൈദ്യുതി തടസ്സം നേരിട്ടത്. വേങ്ങര താഴെ അങ്ങാടിയില്‍ ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നുു സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുകേറ്റു. സ്കൂട്ടര്‍ യാത്രക്കാരന് മക്കരപറമ്പ് സ്വദേശിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ കണ്ണാട്ടിപ്പടി പി മുഹമ്മദലിയെ വേങ്ങര സ്വകാര്യആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.

വേങ്ങരയില്‍ നിന്ന് കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇത്തിയോസ് കാറ് നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ക്കുകയായിരുന്നു. നാലു മണിക്കൂറോളം വൈദ്യു തി തടസ്സം നേരിട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications