മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം: കല്ല് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ലോറി പൂര്‍ണമായി തകര്‍ന്നു, മൂന്ന് പേര്‍ക്ക് പരുക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: തേഞ്ഞിപ്പലം പെരുവള്ളൂര്‍ കല്ലട പാടത്ത് കല്ല് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ലോറി തകിട്‌പൊടിയായി, മൂന്ന് പേര്‍ക്ക് പരുക്ക്. നാലു മീറ്ററോളം താഴ്ചയുള്ള വയലിലേക്ക് നിയന്ത്രണം വിട്ടാണ് കല്ല് ലോറി മറിഞ്ഞത്.വണ്ടിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ക്കും ഡ്രൈവര്‍ കോനാരി നാസറിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം. മൂവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.

<strong>പലിശരഹിത ബാങ്ക് തട്ടിപ്പ്; മാനെജരെ പുറത്തിറക്കാന്‍ കമ്പനി അധികൃതര്‍ എത്തിയില്ല</strong>പലിശരഹിത ബാങ്ക് തട്ടിപ്പ്; മാനെജരെ പുറത്തിറക്കാന്‍ കമ്പനി അധികൃതര്‍ എത്തിയില്ല

അതേ സമയം മറ്റൊരു വാഹനാപകടത്തില്‍ നാലു മണിക്കൂര്‍ മേഖലയില്‍ വൈദ്യുതി മുടങ്ങി. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടര്‍ യാത്രികനെയടക്കം ഇടിച്ച് തെറിപ്പിച്ച് വൈദ്യുതി തൂണിലിടിച്ചാണ് നാലു മണിക്കൂര്‍ വൈദ്യുതി തടസ്സം നേരിട്ടത്. വേങ്ങര താഴെ അങ്ങാടിയില്‍ ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നുു സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുകേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ മക്കരപറമ്പ് സ്വദേശിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ കണ്ണാട്ടിപ്പടി പി മുഹമ്മദലിയെ വേങ്ങര സ്വകാര്യആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.

lorryaccidentmalappuram-

വേങ്ങരയില്‍ നിന്ന് കുറ്റൂര് ഭാഗത്തേക്ക് പോവുകയായിരുന്ന ഇത്തിയോസ് കാറ് നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ക്കുകയായിരുന്നു. നാലു മണിക്കൂറോളം വൈദ്യു തി തടസ്സം നേരിട്ടു.

Malappuram
English summary
three injured in lorry accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X