മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടപ്പാള്‍, മൂന്നിയൂര്‍, കാളികാവ് സ്വദേശികള്‍ക്ക് കൊറോണ; എല്ലാവരും അടുത്തിടെ എത്തിയവര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി 49 കാരന്‍, മുംബൈയിലെ വര്‍ളിയില്‍ നിന്നെത്തിയ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 കാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍എം മെഹറലി അറിയിച്ചു.

ഇവര്‍ മൂന്ന് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി

എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി

മുംബൈയിലെ കൊളാബയില്‍ ഇളനീര്‍ വില്‍പ്പനക്കാരനാണ് എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി. മെയ് 12 ന് സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ യാത്രചെയ്ത് മെയ് 13 ന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മൂക്കടപ്പിനെ തുടര്‍ന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്‍, മാതാവ് എന്നിവരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കാളികാവ് വെള്ളയൂര്‍ സ്വദേശി

കാളികാവ് വെള്ളയൂര്‍ സ്വദേശി

ജിദ്ദയില്‍ ജോലി ചെയ്യുന്ന കാളികാവ് വെള്ളയൂര്‍ സ്വദേശി കണ്ണിനുള്ള ചികിത്സയ്ക്കായി മെയ് 13 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. മെയ് 14 മുതല്‍ സ്വന്തം വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണം ആരംഭിച്ചു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 16 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ സഹോദരന്‍, പിതാവ്, മാതാവ് എന്നിവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി

മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി

മുംബൈയിലെ വര്‍ളിയില്‍ ഇളനീര്‍ വില്‍പ്പനക്കാരനായ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ മെയ് 12 ന് സ്വകാര്യ വാഹനത്തില്‍ യാത്ര ആരംഭിച്ച് മെയ് 14 ന് പുലര്‍ച്ചെ മുന്നിയൂരിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംഭിച്ചു. തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

എണ്ണം 47 ആയി

എണ്ണം 47 ആയി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി. 26 പേരാണ് രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയാണ്.

രോഗം ഭേദമായ ഗര്‍ഭിണിക്ക് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശിക്കും രോഗം

മധ്യപ്രദേശില്‍ ട്രമ്പ് കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്; സിന്ധ്യയുടെ 'എക്‌സ്പ്രസ് വേ' പൊളിയും? പോര് ശക്തം

കൊറോണക്കിടെ ഗുജറാത്തില്‍ വന്‍ അഴിമതി; വെന്റിലേറ്ററിന് പകരം ഡ്യൂപ്പ്!! മുഖ്യമന്ത്രിയുടെ സുഹൃത്ത്

Malappuram
English summary
Three Person came from Mumbai and Saudi Arabia confirmed Corona in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X