മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എക്‌സൈസ് സംഘം കഞ്ചാവ് ആവശ്യക്കാരെന്ന് വ്യാജനെയെത്തി പണം നല്‍കി; ചില്ലറ വിൽപ്പനക്കാർക്ക് ആന്ധ്രൽ നിന്ന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൂന്ഡ പേർ കുടുങ്ങി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കഞ്ചാവ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്നുപേര്‍ നാലര കിലോ കഞ്ചാവുമായി കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഹംസയുടെ മകന്‍ ഫൈസല്‍ (24) ,ആതവനാട് പറമ്പന്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ റഷീദ് (47),അനന്താവൂര്‍ ചിറ്റകത്ത് കുഞ്ഞിക്കോയയുടെ മകന്‍ മുസ്തഫ (42) എന്നിവരാണ് പിടിയിലായത്.

<br><strong>പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചു, സതീഷ് ബാബുവിന്റെ പ്രവചനങ്ങള്‍ക്ക് നൂറില്‍ നൂറ്</strong>
പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചു, സതീഷ് ബാബുവിന്റെ പ്രവചനങ്ങള്‍ക്ക് നൂറില്‍ നൂറ്

ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തിയയ്യായിരം രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്‌സൈസുകാരെ കണ്ട് തിരിച്ചറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് സാഹസികമായി പിടികൂടുകയായിരുന്നു .ഇവരില്‍ നിന്നും നാലര കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു .കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

Ganja case

സംഘത്തിലെ പ്രധാനിയായ പൂവന്‍ചിന സ്വദേശി പെല്‍പ്പത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ സക്കീബ് (24) എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു .യുവാക്കളെ ഉപയോഗിച്ച് കോട്ടക്കല്‍ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കള്‍ സക്കീബിന് കീഴിലുണ്ട് . കഞ്ചാവ് വില്പനക്കാര്‍ക്കിടയില്‍ ഡോണ്‍ എന്ന് വിളിപ്പേരുള്ള ഈ ഇടനില ക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട് .ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതില്‍ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ് .

പിടിയിലായവരില്‍ സ്ത്രീ പീഡന കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് പറമ്പന്‍ റഷീദ്. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഫൈസല്‍ .

ഓടിപ്പോയ പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ അറിയിച്ചു .പ്രതികളെ വടകര എന്‍ ഡി പി എസ് കോടതി മുന്‍പാകെ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍മാരായ ജാഫര്‍, ലതീഷ് , രതീഷ്. സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കര്‍ ,ഹംസ, വിഷ്ണു ദാസ്,രാജീവ് കുമാര്‍ ,മിനു രാജ് ,കണ്ണന്‍ എ.വി,ദിവ്യ, രജിത ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Malappuram
English summary
Three persons arrested for ganja case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X