മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായത് ഒന്നല്ല, മൂന്നുതവണ!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ 2016 നവംബര്‍ 24ന് മാവോയിസറ്റുകള്‍ കൊല്ലപ്പെട്ടത് നിലമ്പൂര്‍ കാട്ടില്‍ നടന്ന മൂന്നാംവെടിവെപ്പില്‍. കരുളായി ഉള്‍വനത്തില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടിലില്‍ ആണ് മാവോയിസ്റ്റുകളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന്റെ ഏഴുമാസം മുമ്പ് ഫെബ്രുവരി 24ന് പുലര്‍ച്ചെ ആറരക്കായിരുന്നു കരുളായി ഉള്‍വനത്തിലെ കാഞ്ഞിരക്കടവില്‍വെച്ച് ആദ്യ വെടിവെപ്പുണ്ടായത്. പിന്നീട് മുണ്ടക്കടവ് കോളനിയില്‍വെച്ചായിരുന്നു സെപ്റ്റംബര്‍ 27നു രണ്ടാം വെടിവെപ്പ് നടന്നത്. ഈ രണ്ടു വെടിവെപ്പിലും തലനാരിഴക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിലുള്‍പ്പെട്ടവരാണ് 2017 നവംബറില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവം: മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണമെന്ന് സഹോദരനുംവയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവം: മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണമെന്ന് സഹോദരനും

ഫെബ്രുവരി 23ന് വൈകിട്ട് ഏഴേ മുപ്പതോടെ മുണ്ടക്കടവ് കോളനിയില്‍ മാവോവാദികളായ ആറംഗ സംഘം എത്തിയിരുന്നു. നിലമ്പൂര്‍ സി.ഐയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം പത്ത് മണിയോടെ കോളനിയിലെത്തുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് പത്ത് മിനിട്ട് മുമ്പ് കോളനി വിട്ട മാവോവാദികളെ തിരയാന്‍ നിലമ്പൂര്‍ സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് ടീം രാത്രിതന്നെ രണ്ട് ഭാഗങ്ങളായി തിരിഞ്ഞ് വനത്തില്‍ പരിശോധന ആരംഭിച്ചിരുന്നു.

maoistencounter-1

എന്നാല്‍ 24ന് പുലര്‍ച്ചെ മറ്റൊരു ടീമുമായി വനത്തിലെത്തിയ തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്റ് കമാണ്ടന്റ് സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മുമ്പിലേക്ക് ആയുധ ധാരികളായ മൂന്നംഗം സംഘം അകപ്പെടുകയായിരുന്നു. മുപ്പത് മീറ്ററോളം അടുത്തെത്തിയ ഈ സംഘം പോലീസിന് നേരെ അഞ്ചു റൗണ്ട് വെടിയുതിര്‍ത്തു. ഉടനെ തണ്ടര്‍ബോള്‍ട്ട് 10റൗണ്ട് തിരിച്ചും വെടി വെച്ചു. വെടിഉതിര്‍ക്കാന്‍ സുരക്ഷിതസ്ഥാനം തേടുന്നതിനിടെ പോലീസിനു മുന്നില്‍ നിന്നും മൂന്നു മാവോയിസ്റ്റുകളും അതിവിദഗ്ദമായി രക്ഷപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ 27നു രാത്രി മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയ മാവോയിസ്റ്റുകളും പോലീസു തമ്മില്‍ നേരിട്ടുള്ള വെടിവെപ്പാണുണ്ടായത്.

രാത്രി ഏഴോടു കൂടി കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘം കോളനിവാസികളെ കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ച് ചേര്‍ത്ത് യോഗം ചേര്‍ന്നു. വിവരം ലഭിച്ച പോലീസ് വിവിധ സ്റ്റേഷനുകളിലെ എസ് ഐ മാരായ ജ്യോതീന്ദ്രകുമാര്‍, അമൃതരംഗന്‍ സുനില്‍ പുളിക്കല്‍, മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും കോളനിയിലെത്തിയെങ്കിലും ആദിവാസികളുടെ ഇടയില്‍ ഇരിക്കുകയായിരുന്ന മാവോയിസ്റ്റുകളെ നേരിടാനായില്ല. പോലീസ് ജീപ്പിന്റെ വെളിച്ചത്തില്‍ ഇറങ്ങിയോടിയ മാവോയിസ്റ്റുകളെ പോലീസ് പിന്തുടരുകയും മാവോയിസ്റ്റുകള്‍ പോലീസുകാര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. മാവോയിസ്റ്റ് വെടിവെപ്പില്‍ പോലീസുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

വെടിവെപ്പിനിടെ കരുവാരകുണ്ട് സേ്റ്റഷനിലെ ജീപ്പിന് വെടിയേല്‍ക്കുകയും ചെയ്തു. സി.പി.ഐ മാവോയിസ്റ്റിന്റെ പീപ്പിള്‍സ് ഗറില്ല ലിബറേഷന്‍ ആര്‍മി സബ് കമാന്‍ഡര്‍ സുന്ദരി, സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വിലയിട്ട വയനാട് സോമന്‍, കോയമ്പത്തൂര്‍ സ്വദേശി ശാന്തിവൂര്‍ പാര്‍ഥിവന്‍, ആശ എന്നിവരങ്ങുന്ന 10അംഗ സംഘമാണ് അന്നു പോലീസിനു നേരെ വെടിയുതിര്‍ത്തത്. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ 11 റൗണ്ട് വെടിവെപ്പാണ് നടന്നത്. അഞ്ച് റൗണ്ട് വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്ക് നേരെ പോലീസ് ആറ് റൗണ്ട് വെടിയുതിര്‍ത്തു. അന്ന് മാവോയിസ്റ്റുകളെ പിടിക്കാന്‍ ദിവസങ്ങളോളം കാട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു.

Malappuram
English summary
three times maoist- police firing in nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X