പിഞ്ചു കുഞ്ഞ് ഇനി വേദന; ഹൃദയത്തിനും വൃക്കകൾക്കും മാരക ക്ഷതം; രണ്ടാനച്ഛന്‍ പൊലീസ് പിടിയിൽ
പിഞ്ചു കുഞ്ഞ് ഇനി വേദന; ഹൃദയത്തിനും വൃക്കകൾക്കും മാരക ക്ഷതം; രണ്ടാനച്ഛന്‍ പൊലീസ് പിടിയിൽ
മലപ്പുറം: ജില്ലയിൽ മൂന്ന് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് അതി ക്രൂരമായ മർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയത്തിനും വൃക്കകൾക്കും ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് പറ്റിയ പരുക്കാണ് മരണ കാരണം. കുട്ടിയുടെ രണ്ടാനച്ഛൻ ബംഗാൾ സ്വദേശി അർമാനെ പൊലീസ് കസ്റ്റഡിൽ എടുത്തു.
ആശുപത്രിയിൽ എത്തിച്ച കുട്ടി മരിച്ചെന്നറിഞ്ഞ് ഇയാൾ സ്ഥലം വിട്ടിരുന്നു. തുടർന്ന് ഒറ്റപ്പാലത്ത് നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. ഇയാൾ കുട്ടിയെ മർദിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, കുട്ടിയെ, മർദിച്ചിരുന്നതായി കുട്ടിയുടെ അമ്മയും മൊഴി നൽകിയിരുന്നു.

തിരൂരിലാണ് സംഭവം നടന്നത്. ബംഗാള്‍ സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മര്‍ദനമേറ്റ കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അതേ സമയം, കുട്ടിയെ ആശുപത്രിയിൽ എത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, കുട്ടി മരിച്ചെന്നറിപ്പോൾ തന്നെ ആശുപത്രിയില്‍ നിന്ന് മുങ്ങി. സംഭവത്തെ തുടർന്ന് അമ്മ മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസ് ഇവര്‍ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തിയിരുന്നു. 2 ദിവസങ്ങൾക്ക് മുൻപ് ഇവര്‍ തമ്മിൽ പരസ്പരം വഴക്കുണ്ടായതായി സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞിരുന്നു എന്നാൽ, അര്‍മാന്‍ ട്രെയിനില്‍ മുങ്ങിയെന്ന് പൊലീസ് സംശയിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂരില്‍ ഒരാഴ്ച മുമ്പാണ് കുടുംബം താമസിക്കാൻ എത്തിയത്.
മുംതാസ് ബീവിയുടെ ആദ്യ ഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാന്‍ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ആണ് കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. പിഞ്ചു കുഞ്ഞിന് ദിവസങ്ങളായി അതി ക്രൂരമായ മർദനമേറ്റെന്നും ഇതുവഴി ഹൃദയത്തിനും വൃക്കകൾക്കും സംഭവിച്ച മാരക ക്ഷതങ്ങളാണ് മരണത്തിന് കാരണം ആയതെന്നും ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ് എന്നാണ് വിവരം. ഷെയ്ഖ് റഫീഖ് എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പിതാവ് പേര്. അതേ സമയം, കുഞ്ഞിന്റെ കബറടക്കം കോരങ്ങത്ത് ജുമാമസ്ജിദിൽ നടത്തി.












Click it and Unblock the Notifications