കനത്ത മഴയില്‍ മലപ്പുറത്തെ മസ്ജിദിലും ദേവാലയത്തിലും വെള്ളംകയറി
മലപ്പുറം: കനത്ത മഴയില്‍ മസ്ജിദിലും ദേവാലയത്തിലും വെള്ളംകയറി. പൂക്കോട്ടുംപാടം പാറക്കപ്പാടം മസ്ജിദുല്‍ മുബാറക്കിലും അമരമ്പലം കൃസ്തുരാജ ദേവാലയത്തിലുമാണ് വെള്ളംകയറിയത്. ഇതോടെ ഇവിടെ ആരാധന നടത്തുന്നതിന് തടസംനേരിട്ടു.

മഴക്കെടുതി കോട്ടക്കല്‍ പരിസരത്തു 432 വീടുകളില്‍ വെള്ളം കയറി. 76 കുടുമ്പങ്ങളെ ക്യാമ്പിലേക്കു മാറ്റി. കോട്ടക്കല്‍ നഗരസഭയില്‍ പാലപ്പുറയില്‍ 15 വീടുകളിലും, എടരിക്കോട് പഞ്ചായത്തില്‍ പുതുപ്പറമ്പ് , മഞ്ഞേമാട്, പെരുമ്പുഴ, അമ്പലവട്ടം, ചെറുശോല, ചെട്ടിയാര്‍ പടി എന്നിവിടങ്ങളിലായി 81 വീടുകളും, ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ആട്ടീരി ,ഇറച്ചിപ്പുര, പുത്തൂര്‍, മറ്റത്തൂര്‍, കൈപ്പറ്റ, തൊടുത്തുപറമ്പ് എന്നിവിടങ്ങളിലായി 332 വീടുകളിലേക്കു മാണ് വെള്ളം കയറിയിട്ടുള്ളത്. എടരിക്കോട് പഞ്ചായത്തില്‍ മഞ്ഞേമാടും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ മറ്റത്തൂരുമാണ് കൂടുതല്‍ കെടുതി അനുഭവിക്കുന്നത്.
പുതുപ്പറമ്പ് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്ക് 27 കുടുംബങ്ങളേയും ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ നൂറുല്‍ ഇസ്ലാം മദ്രസ ക്യാമ്പിലേക്ക് 49 കുടുംബങ്ങളേയും മാറ്റി പാര്‍പ്പിച്ചു. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കാണ് പോയിരിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ആട്ടീരി കുഴിപ്പുറം റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്, ബൈപ്പാസില്‍ നിന്നും കാവതികളത്തേക്കുള്ള റോഡുകളിലും ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്. കോട്ടക്കല്‍ ബൈപ്പാസി നോട് ചേര്‍ന്നു പലയിടങ്ങളിലായി വാഴ കൃഷികള്‍ വെള്ളം കയറി നശിച്ചു. മഴക്കെടുതി പരിഹാരത്തിനായി കോട്ടക്കല്‍നഗരസഭയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുണ്ട് .ബന്ധപ്പെടേണ്ട നമ്പറുകള്‍ 0483 274 22 21, 9446094973.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
അരിയല്ലൂര്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അരിയല്ലൂരിലെ ജി.യു.പി സ്‌കൂളില്‍ 61 പേരും അരിയല്ലൂര്‍ എ.എം.ല്‍.പി സ്‌കൂളില്‍ 138 പേരും കൊടക്കാട് കെ.എച്.എം.എല്‍.പി സ്‌കൂളില്‍ 138 പേരും കൊടക്കാട് കെ.എച്ച്.എം.എല്‍.പി സ്‌കൂളില്‍ 47 പേരും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ര്ടീയ സാമൂഹിക പ്രവര്‍ത്തകര്‍ അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്.
അടിപ്പാലത്തില്‍ വെള്ളം നിറഞ്ഞു ഗതാഗതം മുടങ്ങി
വള്ളിക്കുന്ന് അരിയല്ലൂര്‍ റെയില്‍വെ അടിപ്പാലം വെള്ളം നിറഞ്ഞു ഗതാഗതം മുടങ്ങി. സാധാരണയായി ദിവസവും അടിപ്പാലത്തിലെ വെള്ളം മോട്ടാര്‍ ഉപയോഗിച്ച് നിത്യവും വറ്റിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം കറണ്ടില്ലാതെ വന്നതാണ് വെള്ളം അടിച്ചു വറ്റിക്കാന്‍ കഴിയാതെ വന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications