മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാല ബോക്‌സിംങ് ചാംമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ സെന്റ് തോമസ് കോളജിന് കിരീടം!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പുരുഷ വിഭാഗം ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് . 2018 -19 വര്‍ഷത്തെ പുരുഷവിഭാഗം ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് സര്‍വകലാശാല ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയായി .

<strong>വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട; 19 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍</strong>വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട; 19 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

കേരളത്തിലെ സര്‍വകലാശാലകളില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള ബോക്‌സിങ് റിങ് സൗകര്യം ഉള്ള ഏക സര്‍വകലാശാലയാണ് കാലിക്കറ്റ് . 50 കോളേജുകളില്‍ നിന്നായി 300 ഓളം കുട്ടികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 26 പോയിന്റോടുകൂടി തൃശൂര്‍ സെന്റ് തോമസ് കോളേജ് ഒന്നാം സ്ഥാനവും , 18 പോയിന്റോടുകൂടി ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട രണ്ടാം സ്ഥാനവും ,11 പോയിന്റോടുകൂടി ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂരും വിജയികളായി.

Thrissur St. Thomas collage

മീഞ്ചന്ത ആര്‍ട്‌സ് & സയന്‍സ് കോളജിലെ ഫൈജാസ് റഹിമാന്‍ 11 നു 12 നും രണ്ടുദിവസ്സങ്ങളിലായി നടന്ന മത്സരങ്ങളുടെ മെഡലുകലുളും ട്രോഫിയും വിതരണം സിന്‍ഡിക്കറ്റ് മെമ്പറായ കെ കെ ഹനീഫയും കായികവകുപ്പു മേധാവി ഡോ.സക്കീര്‍ഹുസൈന്‍ ഏന്നിവര്‍ ചേര്‍ന്ന് നടത്തി.ചടങ്ങില്‍ പ്രജീഷ് പി പി അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, രാജകിരണ്‍ എ കെ ജൂഡോ കോച്ച് , ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നിവര്‍ സംബന്ധിച്ചു.

കാലിക്കറ്റില്‍ നിന്ന് പുറത്തുപോവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള മനോഭാവവും നൈപുണിയും ഉണ്ടാകുന്നതിനാവശ്യമായ മൊഡ്യൂളുകള്‍ സിലബസില്‍ ഉള്‍കൊള്ളിക്കുമെന്നും പാഠ്യപദ്ധതികള്‍ പരിഷ്‌കരിച്ച് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് ശ്രമിക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡിഗ്രി കോഴ്സുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിന് പ്രാഗല്‍ഭ്യം നല്‍കുന്നതിന് സര്‍വകലാശാലാ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരുടെ എറുഡൈറ്റ് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. നൊബേല്‍ സമ്മാന ജേതാക്കളടക്കം പ്രഗല്‍ഭരെ ക്യാമ്പസില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ.എം.മനോഹരന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ.മനുലാല്‍, ഡോ.ഷെഫീഖ്, ജോയിന്റ് രജിസ്ട്രാര്‍ അജിത എന്നിവര്‍ സംസാരിച്ചു.

Malappuram
English summary
Thrissur St. Thomas collage win Calicut University boxing chanpionship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X