മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ആചാരത്തെ തകര്‍ത്താല്‍ സ്വയം തകര്‍ക്കപ്പെടും; നാമജപം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത നടപടി ഹിന്ദുത്വത്തോടുള്ള വെല്ലുവിളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമലയില്‍ എത്തിയ വിശ്വാസികളായ നൂറുകണക്കിന് ഭക്തരെ നാമജപം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത നടപടി ഹിന്ദുത്വത്തോടുള്ള വെല്ലുവിളിയാണ്. ഹൈക്കോടതിക്ക് ബോധ്യപ്പെട്ട് ഇടപെട്ടിട്ടും മുഖം മിനുക്കുന്ന വ്യാഖ്യാനങ്ങള്‍ക്ക് മുതിരുന്നത് ന്യായീകരിക്കാനാവില്ല. ജനാധിപത്യത്തെയും വിശ്വാസ സ്വാതന്ത്ര്യത്തേയും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

<strong>നവ്ജ്യോത് സിങ് സിദ്ദുവിനെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി; പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും!</strong>നവ്ജ്യോത് സിങ് സിദ്ദുവിനെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി; പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും!

ബിഡിജെഎസ് മലപ്പുറം ജില്ലാ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ അരയക്കണ്ടി സന്തോഷ്, ടി വി ബാബു, താഴവ സഹദേവന്‍, അഡ്വ. സംഗീത വിശ്വനാഥന്‍ കെ കെ ബിനു, അഡ്വ. രാജന്‍ മഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, ജില്ലാ സെക്രട്ടറമാരായ ശിവാനന്ദന്‍ പൂതേരി, ഗിരീഷ് മേക്കാട്, പ്രദീപ് ചുങ്കപ്പള്ളി, വൈസ് പ്രസിഡന്റ് ശിവദാസന്‍ കുറ്റിയില്‍ , സെക്രട്ടറി മധു ചന്ദ്രമേല്‍,ബി ഡി വൈ എസ് പ്രസിഡന്റ് കെ കെപുരുഷോത്തമന്‍, ബിഡിഎംഎസ് പ്രസിഡന്റ് ഉഷാകുമാരി സംസാരിച്ചു.

Thushar Vellappally

ബിഡിജെ എസിലേക്ക് പുതുതായി വന്ന പ്രമുഖരായ ഡോ. കെ. വിജയന്‍, ഗീത വില്ലോടി, പരമേശ്വരന്‍ പാക്കടപ്പുറായ തുടങ്ങിയവരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. അതേസമയം ശബരിമലയില്‍ പ്രഖ്യാപിച്ച 144 പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 29ന് വൈകിട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രകടനം നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ അറിയിച്ചു. ശബരിമലയില്‍ പൊലീസ് നടപ്പാക്കിയ പല നിയന്ത്രണങ്ങളും ഭക്തരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്.

ഭക്തര്‍ക്ക് സമാധാനപരമായി ക്ഷേത്രദര്‍ശനം നടത്താന്‍ പൊലീസ് നടപടികള്‍ മൂലം സാധിക്കുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പൊലീസിനെ അഴിച്ചുവിട്ട് ഭക്തരെ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രളയത്തെ തുടര്‍ന്നു ദുരിതത്തിലായവരെ സഹായിക്കാനുള്ള നടപടികളൊന്നും കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല. മന്ത്രി കെ.ടി. ജലീലിനെപ്പോലെ സ്വജനപക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മന്ത്രി ജലീല്‍ രാജിവയ്ക്കുക, ശബരിമല പ്രശ്‌നം പരിഹരിക്കുക, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്തമാസം അഞ്ചിന് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Malappuram
English summary
Thushar Vellappally's comment about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X