മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിക്ക് ടോക്ക് കളി അവസാനം സംഘര്‍ഷത്തിലും കേസിലുമെത്തി, അഞ്ച് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്തുമായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ കുപ്രസിദ്ധി നേടിയ ടിക്ക് ടോക്ക് കളി കാരണം അവസാനം വിദ്യാര്‍ഥികള്‍ കോളജില്‍നിന്ന് പുറത്തായി. പോലീസ് കേസുമെടുത്തു. ചലഞ്ചിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

<strong>ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ക്കായി ബിജെപിയും കോണ്‍ഗ്രസും.... ചര്‍ച്ചകള്‍ സജീവം</strong>ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ക്കായി ബിജെപിയും കോണ്‍ഗ്രസും.... ചര്‍ച്ചകള്‍ സജീവം

'ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ചാണ് തിരൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.. അന്വേഷണത്തിന്റെ ഭാഗമായി പരുക്കേറ്റ് ചികിത്സ തേടിയവരില്‍ നിന്നും കോളജിലെ അധ്യാപകരുടെയും മറ്റ് വിദ്യാര്‍ഥികളുടെയും മൊഴി തിരൂര്‍ പൊലിസ് രേഖപ്പെടുത്തി.

Tik Tok challenge

ഇതിനിടെ ആക്രമണത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ഥികളെ കോളജ് മാനേജ്മെന്റ് പുറത്താക്കി. തിരൂര്‍ കോ ഓപ്പറേറ്റീവ് കോളജ് പരിസരത്ത് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാകുകയും കോളജ് പരിസരത്തെ കടയിലെ ജോലിക്കാരിയായ സ്ത്രീ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശവാസികളില്‍ ചിലരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. താനൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ നാട്ടില്‍ നിന്ന് 25ലധികം വരുന്ന സംഘവുമായി എത്തി കമ്പിയും ക്രിക്കറ്റ് സ്റ്റംബും ഉപയോഗിച്ച് കോളജ് പരിസരത്ത് തമ്പടിച്ചവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് കേസ്.

കഴിഞ്ഞ വെള്ളിയാഴ്ച താനൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളെ കോളജ് പരിസരത്ത് സ്ഥിരമായി തമ്പടിക്കുന്നവര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് തിരിച്ചും അക്രമണമുണ്ടായതെന്നും പോലിസ് പറഞ്ഞു. ആക്രമണം നടത്തിയവര്‍ പാലിസെത്തിയപ്പോഴേക്കും ഓടിരക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന് നേത്യത്വം നല്‍കിയ വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്.ഐ സുമേഷ് സുധാകര്‍ വ്യക്തമാക്കി.സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ വിവിധ ആവശുപത്രികളില്‍ ചികിത്സതേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ 'ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ചാണ് തിരൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.. വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം പത്തോളം പേര്‍ക്കാണ് പരിക്കേറ്റത്.. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേളത്തില്‍ കുപ്രസിദ്ധി നേടിയ ചലഞ്ചിന് വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പൂങ്ങോട്ട് കുളത്തെ ഒരു കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ചലഞ്ചാണ് സംഘര്‍ഷത്തിനു കാരണമായത്. വെള്ളിയാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ വാഹനങ്ങളെ തടഞ്ഞ് പാട്ടിന് ചുവട് വെച്ചു. ഗതാഗതക്കുരുക്ക് കാരണം സഹികെട്ട നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തത് ചെറിയ വാക്കേറ്റത്തിനിടയാക്കി. പിന്നീട് ഇത് നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

എന്നാല്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായെത്തി ഇത് ചോദ്യം ചെയ്തവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റാംപ്, കമ്ബി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ് ആരോപണം. റോഡില്‍ വാഹനങ്ങള്‍ക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് അതിന്റെ ദൃശ്യം 'ടിക് ടോക്' എന്ന ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഒറ്റക്കും സംഘമായും ഒട്ടേറെ പേര്‍ ഇങ്ങനെ വിഡിയോ എടുക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശനങ്ങളാണ് ചലഞ്ചിനെതിരെ ഉയരുന്നത്. ചലഞ്ച് വലിയ തോതില്‍ പ്രചാരം നേടിയെങ്കിലും അപകട സാധ്യത ഏറെയുള്ള ചലഞ്ചിന് കടിഞ്ഞാണിടാന്‍ തന്നെയാണ് അധികൃതര്‍ ശ്രമിക്കുന്നത്

Malappuram
English summary
Tik Tok challenge became clash in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X