തിരൂരങ്ങാടിയില്‍ വാശിയേറിയ പോരാട്ടം; ഭൂരിപക്ഷം കൂടുമെന്ന് കെപിഎ മജീദ്, മുസ്ലിം ലീഗിന്റെ പ്രത്യേക ശ്രദ്ധ
മലപ്പുറം: മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ് തിരൂരങ്ങാടി നിയമസഭാ മണ്ഡലം. സാധാരണ നിലയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് തീരെ ഭയപ്പാടില്ലാത്ത മണ്ഡലം. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനയല്ല. കെപിഎ മജീദിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച വേളയില്‍ തന്നെ പ്രാദേശികമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് പാണക്കാട് ഹൈദരലി തങ്ങള്‍ ഇടപെട്ട് എല്ലാം ശാന്തമാക്കിയതോടെയാണ് പ്രചാരണം കടുത്തത്. മുസ്ലിം ലീഗിലെ ഭിന്നസ്വരം കണ്ടതോടെയാണ് അജിത് കോളാടിയെ നിര്‍ത്തിയ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ മാറ്റിയതും കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വച്ച നിയാസ് പുളിക്കലകത്തിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതും.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
നിയാസിന്റെ വരവോടെ തിരൂരങ്ങാടി മണ്ഡലത്തില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2016ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുറബ്ബിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ നിയാസിന് സാധിച്ചിരുന്നു. ഇത്തവണ വിജയിക്കുമെന്നാണ് നിയാസും ഇടതുപക്ഷവും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ജയത്തെ കുറിച്ച് കെപിഎ മജീദിന് യാതൊരു സംശയവുമില്ല. വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം കൂടുമെന്നും മജീദ് പ്രതികരിച്ചു. പ്രവര്‍ത്തകര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തോടെയാണ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ
പാണക്കാട് റശീദലി തങ്ങളെ തിരൂരങ്ങാടിയിലെ പ്രചാരണത്തിന് മേല്‍നോട്ടം നല്കാന് മുസ്ലിം ലീഗ് പ്രത്യേക ചൂമതല നല്‍കിയത് തോല്‍വി ഭയന്നിട്ടാണ് എന്ന് ഇടതുപക്ഷം പറയുന്നു. വാശിയേറിയ പ്രചാരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് തിരൂരങ്ങാടി മണ്ഡലം നാളെ പോളിങ് ബൂത്തിലെത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി മല്‍സരിക്കുന്നു എന്നതു കൊണ്ടുതന്നെ ഭൂരിപക്ഷം കുറഞ്ഞാലും വിമര്‍ശനത്തിന് ഇടയാക്കുമെന്ന ആശങ്ക മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്.
ഗ്ലാമറസായി ആലിയ ഭട്ട്, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം