Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിബന്ധനകളോടെ തുറക്കും; ഇന്നലെ അവർ നിരാശയോടെ മടങ്ങി

മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിബന്ധനകളോടെ തുറക്കും; ഇന്നലെ അവർ നിരാശയോടെ മടങ്ങി

മലപ്പുറം: അടഞ്ഞു കിടന്ന മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശ അനുമതി നൽകി മലപ്പുറം ജില്ലാ കളക്ടർ വി. ആർ. പ്രേംകുമാർ ഐ എ എസ്. ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നില നിൽക്കുന്ന സാഹചര്യത്തിൽ നിബന്ധനകളോടെയാണ് സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് കലക്ടർ ഇളവ് പ്രഖ്യാപിച്ച് പ്രവേശ അനുമതി നൽകിയത്. നിലവിൽ ജില്ലയിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായുളള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 11 വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്. ഈ സാഹചര്യത്തിൽ കോട്ടക്കുന്ന് അടക്കം നിലവിൽ നിരോധനമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും വരും ദിവസങ്ങളിൽ തുറക്കില്ല. മഴ മുന്നറിയിപ്പിന്റെ ഭാഗമായുളള ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രാബല്യത്തിൽ വരുന്ന ദിവസങ്ങളിൽമ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇളവുണ്ടാകില്ലെന്ന് നിബന്ധനകളിൽ വ്യക്തമാക്കുന്നു.

1

ജില്ലയിലെ ദുരന്ത സാധ്യതാ മേഖലയി‍ൽ ഉൾപ്പെടാത്ത കേന്ദ്രങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശന അനുമതി ഉളളത്. ജില്ലാ കലക്ടറുടെ പ്രവേശന അനുമതി ഉത്തരവ് വന്നതോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പിന്നാലെ ഓറഞ്ച് അലർട്ട് പ്രഖ്യാപനവും വന്നതോടെ കാര്യങ്ങൾ മാറി.

2

കോവിഡ് സാഹചര്യത്തിൽ അടഞ്ഞു കിടന്ന സ്കൂളുകൾ തുറക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ പല കുടുംബങ്ങൾ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയിരുന്നു. എന്നാൽ, പ്രവേശന അനുമതി ഇല്ലാതെ വന്നതോടെ നിരാശരായി സഞ്ചാരികൾ മടങ്ങുകയായിരുന്നു.

2

അതേസമയം, കടലുണ്ടി കമ്യൂണിറ്റി റിസർവ് പോലെയുള്ള ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് ജില്ലക്കാർക്കും പുറത്ത് നിന്നുളള സഞ്ചാരികൾക്കും ആശ്വാസമായി മാറി. ഈ സ്ഥലത്ത് തോണി യാത്രയും നിലവിൽ ഉണ്ട്. അഴിമുഖത്തെ അസ്തമയ കാഴ്ചയും സുന്ദരമാണ്. മഴ മാറിയാൽ മാത്രമേ ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്ന് കളക്‌ടർ അറിയിച്ചു. അലർട്ടുകൾ പിൻവലിച്ചതിനെ ശേഷമേ ഈ കാര്യങ്ങളിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും കളക്ടർ വ്യക്തമാക്കി.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    4

    എന്നാൽ, കോവിഡ് കുറഞ്ഞതോടെ കാസർഗോഡ് ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ വീണ്ടും സജീവമായി തുടങ്ങി. സാമൂഹിക അകലം പാലിച്ചും, മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചും സുരക്ഷിതമാക്കിയാണ് സഞ്ചാരികളെ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ ബേക്കൽ കോട്ട, റാണിപുരം, മഞ്ഞംപൊതിക്കുന്ന്, കവ്വായിക്കായൽ, ബേക്കൽ ബീച്ച് പാർക്ക്, ചെമ്പരിക്ക ബീച്ച്, കാഞ്ഞങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ നിരവധി സഞ്ചാരികളാണ് എത്തുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+