മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടപ്പാൾ മേൽപാലത്തിൽ ഗതാഗത നിയന്ത്രണങ്ങൾ: പുത്തൻ പരിഷ്കാരങ്ങൾ ഇങ്ങനെ

എടപ്പാൾ മേൽപാലത്തിൽ ഗതാഗത നിയന്ത്രണങ്ങൾ: പുത്തൻ പരിഷ്കാരങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

മലപ്പുറം: എടപ്പാൾ മേൽപാലത്തിൽ വീണ്ടും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഇതിനായി ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു. വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.

മേൽപാലം തുറന്ന ശേഷം നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ അവലോകനം ചെയ്യാനും പുതിയവയെക്കുറിച്ച് ആലോചിക്കാനുമായിരുന്നു യോഗം. അതേ സമയം, പാലത്തിന് താഴെ നിർത്തേണ്ട വാഹനങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിനിന്നിരുന്നു.

ചങ്ങരംകുളം പൊലീസിന്റെയും തദ്ദേശ സ്ഥാപന ഭാരവാഹികളുടെയും നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസിൽ അടിയന്തര യോഗം ചേർന്നത്. നിലവിലെ തീരുമാനങ്ങൾ മുഴുവനായി പരിശോധിച്ച ശേഷം ആവശ്യം ആണെങ്കിൽ മാത്രം മാറ്റങ്ങൾ വരുത്തുമെന്ന് യോഗത്തിൽ വ്യക്തമാക്കി.

malappuram

യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കഴുങ്കിൽ മജീദ്, സി.വി.സുബൈദ, സിഐ ബഷീർ ചിറക്കൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇവർ എടപ്പാൾ മേൽപാലത്തിന് സമീപത്തെ ഗതാഗത നിയന്ത്രണങ്ങൾ നേരിട്ട് പരിശോധിച്ചു.

യോഗത്തിലെ പുതിയ തീരുമാനങ്ങൾ ; -

∙ പൊന്നാനി റോഡിൽ ബസുകൾ കുറച്ച് കൂടി പിറകോട്ട് നിർത്തണം.

∙ ഹൈക്കോടതി വിധി പ്രകാരം എടപ്പാൾ ടൗണിലെ എല്ലാ അനധികൃത ബോർഡുകളും നീക്കം ചെയ്യണം.

∙ കോഴിക്കോട് - തൃശൂർ റോഡുകളിൽ ലോക്കൽ ബസുകൾ ആദ്യവും തുടർന്ന് ലിമിറ്റഡ് സ്റ്റോപ്, കെ എസ് ആർ ടി സി എന്ന ക്രമത്തിലും ആണ് നിർത്തേണ്ടത്.

∙ പാലത്തിന്റെ 100 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ അനധികൃത പാർക്കിങ് പാടില്ല.

ഹിജാബ് ധരിക്കാൻ അവിടെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം; കർണാടക മന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നു...ഹിജാബ് ധരിക്കാൻ അവിടെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം; കർണാടക മന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നു...

∙ പട്ടാമ്പി റോഡിൽ നിലവിലെ രീതി തുടരും

∙ ലോക്കൽ ബസുകൾ യാത്രക്കാരെ കയറ്റിയ ശേഷം ഉടൻ പുറപ്പെടണം.

∙ പാലത്തിനു മുകളിൽ കാൽനട യാത്ര അനുവദിക്കില്ല.

Recommended Video

cmsvideo
20 സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സഹായത്തോടെ, ജാമ്യാപേക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍

∙ പട്ടാമ്പി റോഡിലെ രാത്രികാല മത്സ്യ വിൽപന നിരോധിക്കും. എന്നിവയാണ് പുതിയ നിർദ്ദേശങ്ങൾ.

Malappuram
English summary
Traffic restrictions on Malappuram Edappal flyover: New rules are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X