ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; ജെയ്‌സലിനെ ട്രോമകെയര്‍ പുറത്താക്കി
മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ കെപി ജെയ്‌സലിനെ ട്രോമകെയര്‍ പുറത്താക്കി. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ദേശീയ തലത്തില്‍ ശ്രദ്ധേയനായ ജെയ്‌സലിനെതിരെ ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. കഴിഞ്ഞ മാസം ചില ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രോമകെയര്‍ ആറ് മാസത്തേക്ക് സംഘടനയില്‍ നിന്ന് ജെയ്‌സലിനെ മാറ്റി നിര്‍ത്തിയിരുന്നുവത്രെ. അതിനിടെയാണ് ഭീഷണിപ്പെടുത്തി എന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് സംഘടന പുറത്താക്കുകയായിരുന്നു. ജെയ്‌സലിനെ പുറത്താക്കിയ കാര്യം ട്രോമകെയര്‍ മലപ്പുറം ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഐപിഎല്‍: ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടി എന്നാണ് ജെയ്‌സലിനെതിരായ പരാതി. ഇവരുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയാണ് ജെയ്‌സല്‍ ഭീഷണിപ്പെടുത്തിയത്രെ. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു പറഞ്ഞുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് യുവാവ് ഗുഗിള്‍ പേ വഴി 5000 രൂപ ജെയ്‌സലിന് നല്‍കിയെന്നും പറയുന്നു. പിന്നീടാണ് താനൂര്‍ പോലീസിനെ സമീപിച്ചത്.
2018ലെ പ്രളയകാലത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജെയ്‌സല്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ മുതുക് ചവിട്ട് പടിയാക്കാന്‍ വെള്ളിത്തില്‍ കിടക്കുന്ന ജെയ്‌സലിന്റെ വീഡിയോ വൈറലായിരുന്നു. അതേസമയം, താനൂര്‍ ഒട്ടുംപുറം ബീച്ചില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം കുറച്ച് കാലമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരോപണം. കമിതാക്കളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകര്‍ത്തിയ ശേഷമാണ് ഭീഷണിപ്പെടുത്തല്‍. പണം തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തും. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications