Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊറോണ; എസ്‌ഐ അടക്കം 10 പോലിസുകാര്‍ ക്വാറന്റൈനില്‍

തിരൂര്‍: രണ്ടു കേസുകളിലായി പോലീസ് പിടികൂടിയ രണ്ടു പ്രതികള്‍ക്ക് തിരൂരില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ എസ്‌ഐ അടക്കം 10 പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ മാസം 22ന് കാവഞ്ചേരിയില്‍ നിന്നും തൃപ്രങ്ങോട് ആനപ്പടിയില്‍ നിന്നുമായിരുന്നു രണ്ടു പേരെ പിടികൂടിയത്. മണല്‍ക്കടത്ത്, വഞ്ചന എന്നീ കേസുകളിലാണ് രണ്ടു പേര്‍ അറസ്റ്റിലായത്. ഇവര്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടി. ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്.

28

എങ്ങനെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. പരിശോധന നടത്തിയപ്പോഴാണ് രോഗമുണ്ടെന്ന് അറിഞ്ഞത്. രോഗ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ലെന്നും പറയപ്പെടുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടു പേരെയും പ്രത്യേക ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണം. എന്നാല്‍ ആരൊക്കെ സമ്പര്‍ക്കം പുലര്‍ത്തി എന്നത് പൂര്‍ണമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം, മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും ഓരോ കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+