മലപ്പുറം വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണകക്കുഴിയിൽ വീണുമരിച്ചു
മലപ്പുറം: വാഴക്കാട് രണ്ട് വയസ്സുകാരൻ മരണപ്പെട്ടു. ചാണകക്കുഴിയിൽ വീണാണ് കുഞ്ഞ് മരിച്ചത്. നേപ്പാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോലാണ് മരിച്ചത്. വാഴക്കാട് പഞ്ചായത്തിലെ ചീക്കോട് പ്രദേശത്താണ് സംഭവം.
പശുത്തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അൻമോൽ. ഫാമിന് സമീപത്ത് ആണ് കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ നിന്നിറങ്ങിയ കുട്ടി ചാണക കുഴിയിൽ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ മാതാപിതാക്കൾ ഉടൻ തന്നെ കുഞ്ഞിനെ പുറത്തേക്ക് എടുത്തു.

രാവിലെ 11 മണിക്ക് ആയിരുന്നു സംഭവം. കുട്ടിയെ പിന്നീട് സമീപത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പോലീസ് സംഭവം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.












Click it and Unblock the Notifications