മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി;രണ്ടു പേര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍, കണ്ടാലറിയാവുന്ന മറ്റു പ്രതികളും പീഡിപ്പിച്ചതായി മൊഴി, സംഭവം മലപ്പുറത്ത്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വാക്കാട് സ്വദേശികളായ കുഞ്ഞിന്റെ പുരക്കല്‍ ഉസ്മാന്‍കുട്ടി (61), ഏനിന്റെ പുരക്കല്‍ അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. അഞ്ചു പേരും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേര്‍ന്നു കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതായാണ് മൊഴി.

<strong><br>കർണാടക രാഷ്ട്രീയ പ്രതിസന്ധി; വിമത എംഎൽഎ നാഗരാജ് രാജു പിൻവലിക്കും, കോൺഗ്രസിൽ തുടരുമെന്ന് നാഗരാജ്!</strong>
കർണാടക രാഷ്ട്രീയ പ്രതിസന്ധി; വിമത എംഎൽഎ നാഗരാജ് രാജു പിൻവലിക്കും, കോൺഗ്രസിൽ തുടരുമെന്ന് നാഗരാജ്!

സംശയം തോന്നിയ നാട്ടുകാര്‍ കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്നു കുട്ടിയെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. പ്രദേശത്ത് സ്വാധീനമുള്ള പ്രതികള്‍ സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.

Child

തുടര്‍ന്നു ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കി റിപ്പോര്‍ട്ട് തിരൂര്‍ പോലീസിനു കൈമാറുകയായിരുന്നു. തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കുമേല്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്നലെ പുലര്‍ച്ചയോടെയാണ് രണ്ടു പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയണ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ അവതാളത്തിലാണ്, കുട്ടികള്‍ക്കെതിരെ അതിക്രമം ജില്ലയില്‍ വര്‍ധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്.

ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴില്‍ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിപുലപ്പെടുത്താന്‍ ഇത് വരെ സാധ്യച്ചിട്ടില്ല.

ലൈംഗിക ചൂഷണം, ദത്തെടുക്കല്‍, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 94 പഞ്ചായത്തുകളുള്ള ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം 40 പഞ്ചായത്തുകളില്‍ മാത്രമാണ് ആരംഭിച്ചത്. 54 പഞ്ചായത്തുകളില്‍ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകള്‍ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്നാണ് പരാതി.

Malappuram
English summary
Two arrest for molesting case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X