മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ട് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നു. ചീക്കോടും ഊര്‍നാശേരിയിലുമുള്ള രോഗികളാണ് ഇതരസംസ്ഥാനത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിയവെ പുറത്തിറങ്ങി നടന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇതോടെ കൂടുതല്‍ രോഗം വരുംദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നാണ് ആശങ്ക. വെള്ളിയാഴ്ച മലപ്പുറത്ത് 35 പേര്‍ക്കാണ് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. പൊന്നാനിയിലും എടപ്പാളിലും താനൂരിലും ആശങ്ക നിലനില്‍ക്കെയാണ് ക്വാറന്റൈന്‍ ലംഘനങ്ങള്‍ വാര്‍ത്തയായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ചീക്കോട് സംഭവം

ചീക്കോട് സംഭവം

ചീക്കോട് കഴിഞ്ഞദിവസം കൊറോണ രോഗം സ്ഥിരീകരിച്ച വ്യക്തി ക്വാറന്റൈന്‍ ലംഘിച്ച് പലയിടത്തും കറങ്ങി നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മുവില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയവെയാണ് ഇയാള്‍ പുറത്തിറങ്ങി നടന്നത്. രണ്ടുദിവസം മുമ്പ് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ പോയ സ്ഥലങ്ങള്‍ ആരോഗ്യ വകുപ്പ് കൃത്യമായ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ്.

കടകള്‍ അണുവിമുക്തമാക്കി

കടകള്‍ അണുവിമുക്തമാക്കി

യുവാവ് എത്തിയെന്ന് കരുതുന്ന എടവണ്ണപ്പാറയില കടകള്‍ അണുവിമുക്തമാക്കി. കടകളിലുള്ളവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. ജൂണ്‍ 19നാണ് ജമ്മുവില്‍ നിന്ന് യുവാവ് നാട്ടിലെത്തിയത്. ജൂലൈ ഒന്നിനാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 23നാണ് പുറത്തിറങ്ങിയത്

ജൂണ്‍ 23നാണ് പുറത്തിറങ്ങിയത്

ജമ്മുവില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിയവെയാണ് ജൂണ്‍ 23ന് വീടിന് പുറത്തിറങ്ങിയത്. ശേഷം എടവണ്ണപ്പാറയിലെ മൊബൈല്‍ കടകളില്‍ കയറി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ പലരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഊര്‍നാശേരിയിലും

ഊര്‍നാശേരിയിലും

മലപ്പുറം ഊര്‍നാശേരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി. ക്വാറന്റൈര്‍ പൂര്‍ത്തിയാക്കി പരിശോധന ഫലം വരുന്നതിന് മുമ്പ് തന്നെ പുറത്തിറങ്ങുകയായിരുന്നു. കുടുംബ വീടുകള്‍ സന്ദര്‍ശിച്ചു. ക്രിക്കറ്റ് കളിയിലും പങ്കെടുത്തു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്.

രോഗികള്‍ കൂടുന്നു

രോഗികള്‍ കൂടുന്നു

ജില്ലയില്‍ കൊറോണ രോഗം ഒട്ടേറെ പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 35 പേര്‍ക്ക് രോഗബാധയുണ്ടായി. ഒട്ടേറെ പേര്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണ്. അതിനിടെയാണ് നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി പ്രതിസന്ധി സൃഷ്ടിക്കുന്നത്.

അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്

Recommended Video

cmsvideo
Corona Vaccine on Aug 15 | Oneindia Malayalam

Malappuram
English summary
Two Corona Patients Violates Quarantine rules in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X