തിരൂരില്‍ എസ്ഐ യുടെ കരണത്തടിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അറസ്റ്റില്‍ !!!
മലപ്പുറം: തിരൂരില്‍ പ്രകോപനമില്ലാതെ എസ്.ഐയുടെ കരണത്തടിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അറസ്റ്റില്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സി.പി.ഐ.എം നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അഡീഷണല്‍ എസ്.ഐ ഗോപാലനെ ആക്രമിച്ച കേസിലാണ് ഡിവൈഎഫ്ഐഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസിന്റെ
നെഞ്ചിലെ
അടുത്ത
ആണി..
മഹാരാഷ്ട്രയില്‍
മറ്റൊരു
എംഎല്‍എയും
ബിജെപിയിലേക്ക്
കൈമലശ്ശേരി അമ്മേകര ഹൗസില്‍ അഭിജിത്തി(26)നെയാണ് തിരൂര്‍ പുങ്ങോട്ടുകുളത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.ഐ.എം നടത്തിയ മാര്‍ച്ച് പൊലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ ഡ്യൂട്ടി എസ്.ഐയെ അഭിജിത്ത് കയ്യേറ്റം ചെയ്ത് കരണത്തടിക്കുകയായിരുന്നു. മുമ്പ് നാലു സംഘര്‍ഷ കേസുകളില്‍ പ്രതിയാണ് അഭിജിത്.പ്രതിക്കെതിരെ 332,353 വകുപ്പുകള്‍ ചുമത്തിയതായും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും എസ്ഐ പറഞ്ഞു.