മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതയില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു: ലോറി ഡ്രൈവർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദേശീയപാതയില്‍ കാക്കഞ്ചേരിക്കടുത്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കടലുണ്ടി സ്വദേശികളായ പേടിയാട്ട് കുന്ന് കാഞ്ഞീരം കുന്നത്ത് പ്രഭാകരന്റെ മകന്‍ പ്രണവ് (25), കടലുണ്ടി പച്ചാട്ട് വീട്ടില്‍ സുരേഷിന്റെ മകന്‍ ജിതിന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3. 30 ഓടെ ദേശീയപാതയില്‍ കാക്കഞ്ചേരിക്കടുത്ത് പൈങ്ങോട്ടൂര്‍ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം.


കോഴിക്കോട് ഭാഗത്ത് നന്നു അമിത വേഗതയില്‍ വന്ന ചരക്ക് ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്ശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രണവിന്റെ മാതാവ് റീമ. സഹോദരി: രേഷ്മ. പ്രണവിന്റെ വിവാഹം ഏപ്രില്‍ 22 ലേക്ക് നിശ്ചയിച്ചതായിരുന്നു. ജിതിന്റെ മാതാവ് ശകുന്തള. സഹോദരങ്ങള്‍: ശ്യാംജിത്ത്, സുഭിഷ. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ എയ്ച്ചര്‍ ലോറി പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പടിക്കലില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

malappuramaccidentdeath-

ലോറി ഡ്രൈവര്‍ എറണാകുളം എടത്തിരുത്തി വേങ്ങൂര്‍, മറ്റമനവീട്ടില്‍ കുര്യാക്കോസ് മകന്‍ എം എം പ്രസാദ് (51) നെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു . എയ്ച്ചര്‍ ലോറി നിറപറ കമ്പനിയുടേതാണ്. കണ്ണൂരില്‍ നിന്ന് നെല്ല് കയറ്റി പെരുമ്പാവൂര്‍ - കാലടിയിലേക്ക്പോവുകയായിരുന്നു .അപകടം സംഭവിച്ചയുടന്‍ ഡ്രൈവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തൊട്ടുപുറകെ ലോഡുമായി വന്ന നിറപറ കമ്പനിയുടെ തന്നെ മറ്റൊരു എയ്ച്ചര്‍ ലോറി ഡ്രൈവറാണ് അപകടമുണ്ടാക്കിയ ഡ്രൈവറെ പിടി കൂടാന്‍ സഹായിച്ചത് നിര്‍ത്താതെ പോയ ലോറിയെ പിന്‍തുടര്‍ന്ന് പിടികൂടി. ദേശീയപാത കാക്കഞ്ചേരിക്കടുത്ത് പൈങ്ങോട്ടൂരില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ ശേഷം നിര്‍ത്താതെ പോയ ലോറിയെ പിന്‍തുടര്‍ന്ന് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ

ഏഴ് കിലോമീറ്ററിലധികം ദൂരമുള്ള പടിക്കലില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ എറണാകുളം എടത്തിരുത്തി വേങ്ങൂര്‍, മറ്റമനവീട്ടില്‍ എം എം പ്രസാദ് (51)- നെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു . എയ്ച്ചര്‍ ലോറി നിറപറ കമ്പനിയുടേതാണ്. കണ്ണൂരില്‍ നിന്ന് നെല്ല് കയറ്റി പെരുമ്പാവൂര്‍ - കാലടിയിലേക്ക്പോവുകയായിരുന്നു .അപകടം സംഭവിച്ചയുടന്‍ ഡ്രൈവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തൊട്ടുപുറകെ ലോഡുമായി വന്ന നിറപറ കമ്പനിയുടെ തന്നെ മറ്റൊരു എയ്ച്ചര്‍ ലോറി ഡ്രൈവറാണ് അപകടമുണ്ടാക്കിയ ലോറിയെ പിടികൂടാന്‍ സഹായിച്ചത്.

Malappuram
English summary
two dies in accident malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X