വാഹന പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ രണ്ടാംപ്രതി പിടിയില്‍, പുള്ളിമാനെ വെടിവെച്ചു കൊന്നകേസിലും പ്രതി
മലപ്പുറം: ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പിടിയില്‍. കരുളായി വാരിക്കല്‍ സ്വദേശി തെക്കുംപുറത്ത് അബ്ദുള്‍ സമദി(31)നെയാണ് പൂക്കോട്ടുംപാടം എസ്.ഐ പി.വിഷ്ണു കരുളായില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒകേ്ടാബര്‍ മാസത്തില്‍ രാത്രി കരുളായി വാരിക്കലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന നെടുങ്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറേയും വനപാലകരേയും പത്തോളം വരുന്ന പ്രതികള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നെടുങ്കയം വനത്തില്‍ നിന്നും പുള്ളിമാനെ വെടിവെച്ചു കൊന്ന കേസിലേയും, വനാതിര്‍ത്തിയില്‍ നിന്നും ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിച്ച കേസിലെയും പ്രതികളുടേയും, ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഈ കേസിലെ പ്രതികള്‍.

ഒന്നാം പ്രതി ഷുഹൈബ് എന്ന ഇണ്ണി( 28)യെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി സംഭവത്തിനു ശേഷം ഒളിവില്‍ പോയതായിരുന്നു അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. സി.പി.ഓ മാരായ എസ്.അഭിലാഷ്, ടി.നിബിന്‍ദാസ്. എം.എസ്.അനീഷ് , ടി.വി.അഖില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സംഘത്തില്‍പ്പെട്ട മറ്റുളളവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. സംഘത്തിലെ മറ്റുള്ളവരും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഈപ്രതികളുടെ പേരില്‍ മറ്റു സ്‌റ്റേഷനുകളില്‍ വേറെയും കേസുകള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഒന്നാം പ്രതി ഷുഹൈബ് എന്ന ഇണ്ണി( 28)യെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യും. നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസിന് സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രണ്ടാം പ്രതി സംഭവത്തിനു ശേഷം ഒളിവില്‍ പോയതായിരുന്നെങ്കിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications