മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടു പ്രവാസികള്‍ കൂടി; മാറഞ്ചേരി, തവനൂര്‍ സ്വദേശികള്‍... ഇവരുടെ യാത്രാ വിവരം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ എത്തിയ രണ്ട് പ്രവാസികള്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശിയായ 50 കാരനും അതേദിവസം ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശിയായ 64 കാരനുമാണ് രോഗബാധ. ഇരുവരും ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം എട്ടായി.

കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന കുവൈത്തില്‍ നിന്നെത്തിയ തിരൂര്‍ ബിപി അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണി, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍, അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി, കുവൈത്തില്‍ നിന്നെത്തിയ കരുളായി പാലേങ്കര സ്വദേശി എന്നിവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബുദബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.

C

അബുദബി മദീന സെയ്ദില്‍ തയ്യല്‍ തൊഴിലാളിയാണ് മാറഞ്ചേരി പുറങ്ങ് സ്വദേശി. രണ്ട് വര്‍ഷമായി അവിടെ തുടരുന്നതിനിടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് ഏഴിന് അബുദബിയില്‍ നിന്നുള്ള ഐ.എക്‌സ് - 452 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 12 മണിയ്ക്ക് കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ 4.15 ന് കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തി. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അബുദബിയില്‍ നിന്ന് കൂടെയെത്തിയ ബന്ധുവിനും ഇയാളുടെ വീട്ടില്‍ തന്നെ താമസിക്കാനുള്ള സൗകര്യം ചെയ്തു. പ്രത്യേകം ഏര്‍പ്പെടുത്തിയ ടാക്‌സിയില്‍ പുറങ്ങിലെ വീട്ടിലേക്കയച്ചു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ ഇരുവരും വ്യത്യസ്ത മുറികളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 10 ന് വൈകീട്ട് ഏഴ് മണിയ്ക്ക് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

അജ്മാനില്‍ താമസിക്കുന്ന മാണൂര്‍ നടക്കാവ് സ്വദേശി ഷാര്‍ജയില്‍ കരാര്‍ തൊഴിലാളിയാണ്. മെയ് ഏഴിന് ദുബായില്‍ നിന്ന് ഐ.എക്‌സ് - 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂരെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മറ്റ് 17 പേര്‍ക്കൊപ്പം മെയ് എട്ടിന് പുലര്‍ച്ചെ 2.30 ന് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 10 ന് രാവിലെ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം 4.30 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

വയനാട് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടിയില്‍ സിവില്‍ പൊലീസ് ഓഫീസറായ പെരുവെള്ളൂര്‍ സ്വദേശി 31 കാരനാണ് രോഗബാധ. ഇയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പെരുവെള്ളൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് വയനാട്ടില്‍ രോഗബാധയുണ്ടായിരിക്കുന്നത്.

Malappuram
English summary
Two more expats in Malappuram Confirmed Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X